---
title: "ഗ്യാനേഷ് കുമാറിനെ മാറ്റണം: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രമേയം പാസാക്കി നിയമസഭ"
english_title: "Election Commissioner Gyanesh Kumar Against Resolution Passed Assembly Election Commission Activities Recent Serious Concerns And SIR Through Lakhs Eligible"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386723/kerala-assembly-resolution-against-cec-gyanesh-kumar-sir-voters-list"
published_at: "2026-10-12T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acca630f3e88_1000239560.jpg"
keywords: ["Gyanesh Kumar Should Be Removed Resolution Passed Assembly", "Chief Election Commissioner Gyanesh Kumar Against Resolution Passed Assembly Election", "Commission Activities Recent Serious Concerns And SIR Through Lakhs Eligible Voters List"]
---

# ഗ്യാനേഷ് കുമാറിനെ മാറ്റണം: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രമേയം പാസാക്കി നിയമസഭ

> **Lead Summary:** **തിരുവനന്തപുരം : ** മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രമേയം പാസാക്കി നിയമസഭ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ സമീപകാലത്ത് ഗുരുതരമായ ആശങ്കകളെന്നും എസ്‌ഐആറിലൂടെ ലക്ഷക്കണക്കിന് അർഹരായ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.

## Article Content

**തിരുവനന്തപുരം : ** മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രമേയം പാസാക്കി നിയമസഭ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ സമീപകാലത്ത് ഗുരുതരമായ ആശങ്കകളെന്നും എസ്‌ഐആറിലൂടെ ലക്ഷക്കണക്കിന് അർഹരായ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.

പ്രമേയത്തെ പ്രതിപക്ഷം പിന്തുണച്ചു. പ്രതിപക്ഷ നേതാവ് വാക്കാൽ പറഞ്ഞ ഭേദഗതി അംഗീകരിച്ചാണ് പ്രമേയം പാസാക്കിയത്. പ്രമേയത്തെ എതിർത്ത ബിജെപി, നിയമസഭ പിരിച്ചുവിടണമെന്ന ഭേദഗതി അവതരിപ്പിച്ചു.

ജനാധിപത്യത്തിന്റെ സൗന്ദര്യം നീതിപൂർവ്വമായ തെരഞ്ഞെടുപ്പാണ്. അതിന് അനുകൂലമായി രാഷ്ട്രീയ ഭേദം ഇല്ലാതെ നിൽക്കുക എന്നതാണ് വേണ്ടതെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386723/kerala-assembly-resolution-against-cec-gyanesh-kumar-sir-voters-list)