---
title: "മാസപ്പടി കേസ്: പിണറായി വിജയൻ, വീണ ടി, ശശിധരൻ കർത്ത എന്നിവർ കുറ്റകരമായ ഗൂഢാലോചന നടത്തി; FIR പുറത്ത്"
english_title: "Thiruvananthapuram CMRL Exalogic Case Former Chief Minister Pinarayi Vijayan Against FIR Copy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386729/cmrl-exalogic-case-pinarayi-vijayan-veena-sasidharan-kartha-fir-vigilance"
published_at: "2026-10-12T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6accab34319c5_1000239567.jpg"
keywords: ["Monthly Payment Case Pinarayi Vijayan Veena T Sasidharan Kartha Criminal Conspiracy FIR Out", "Pinarayi Vijayan Personal Interests Official Position Misused FIR Says", "CMRL And Veena T Company Exalogic Shield Personal Gain Worked Vigilance FIR Says"]
---

# മാസപ്പടി കേസ്: പിണറായി വിജയൻ, വീണ ടി, ശശിധരൻ കർത്ത എന്നിവർ കുറ്റകരമായ ഗൂഢാലോചന നടത്തി; FIR പുറത്ത്

> **Lead Summary:** **തിരുവനന്തപുരം: **സിഎംആർഎൽ- എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് എതിരായ എഫ്ഐആറിന്റെ പകർപ്പ് പുറത്ത്. പിണറായി വിജയൻ, വീണ ടി, ശശിധരൻ കർത്ത എന്നിവർ കുറ്റകരമായ ഗൂഢാലോചന നടത്തി എന്ന് എഫ്ഐആറിൽ പറയുന്നു.

## Article Content

**തിരുവനന്തപുരം: **സിഎംആർഎൽ- എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് എതിരായ എഫ്ഐആറിന്റെ പകർപ്പ് പുറത്ത്. പിണറായി വിജയൻ, വീണ ടി, ശശിധരൻ കർത്ത എന്നിവർ കുറ്റകരമായ ഗൂഢാലോചന നടത്തി എന്ന് എഫ്ഐആറിൽ പറയുന്നു.

പിണറായി വിജയൻ വ്യക്തിതാൽപര്യങ്ങൾക്കായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്ഐആറിൽ പറയുന്നു.

സിഎംആർഎല്ലിനെയും വീണ ടിയുടെ കമ്പനിയായ എക്സാലോജിക്കിനെയും മറയാക്കി വ്യക്തിപരമായ നേട്ടത്തിന് വേണ്ടി പ്രവർത്തിച്ചുവെന്ന് വിജിലൻസ് എഫ്ഐആറിൽ പറയുന്നു.

സിഎംആർഎൽ എക്സാലോജിക്കിന് നൽകിയ തുക ദുരൂഹമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2016 ഓഗസ്റ്റിലും 2020 ജൂണിലും വീണ ടിയ്ക്കും എക്സാലോജിക്കിനും പണം നൽകിയത് പിണറായി വിജയനിലേക്ക് എത്തിയോ എന്ന് സംശയിക്കുന്നുണ്ടെന്നും എഫ്ഐആറിൽ പറയുന്നു.

ഇഡി പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശത്തിന് പിന്നാലെയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. ക്രൈം ബ്രാഞ്ച് എസ്ഐടിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ച വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.

സിഎംആർഎല്ലിൽ നിന്നും അധികാര ദുർവിനിയോഗം നടത്തി പണം സമ്പാദിച്ചെന്ന വിവരത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി അഴിമതി നിരോധന നിയമപ്രകാരമുള്ളതാണ് ആദ്യ കേസ്. ഈ കേസിൽ വീണ ടി, എക്സാലോജിക് സൊല്യൂഷൻസ്, ശശിധരൻ കർത്ത, സുരേഷ് കുമാർ, എംപവർ ഇന്ത്യ എന്നിവർ പ്രതികളാണ്.

മാസപ്പടി വഴി കിട്ടിയ കള്ളപ്പണം വെളുപ്പിക്കാൻ കുഴൽപ്പണ ഇടപാട് ഉൾപ്പെടെ നടത്തിയെന്ന ഇഡി കണ്ടെത്തലിലാണ് രണ്ടാമത്തെ കേസ്. ഈ കേസിൽ മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. വീണ ടി, മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ ഷൈജൽ മുഹമ്മദ്, ഹസൻ വാരിസ്, നിഖിൽ പി, ഫൈജാസ് വി.പി, നന്ദുലാൽ എന്നിവരാണ് മറ്റു പ്രതികൾ. ഹൈക്കോടതി നിർദ്ദേശമുള്ളതിനാൽ അന്വേഷണത്തിന്റെ തുടർനടപടികൾക്ക് മറ്റു നിയമതടസ്സമുണ്ടാകില്ലെന്നാണ് വിജിലൻസ് വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386729/cmrl-exalogic-case-pinarayi-vijayan-veena-sasidharan-kartha-fir-vigilance)