---
title: "കാണാതായ യുവതിയുടെ മൃതദേഹം പെരുമ്പ പുഴയിൽ കണ്ടെത്തി"
english_title: "Payyannur Missing Woman Body Found Perumba River Shruthi Case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386853/payyannur-missing-woman-body-found-perumba-river-shruthi-case"
published_at: "2026-10-13T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acde04e8ca9b_1000343101.jpg"
keywords: ["Kerala News", "Kannur News"]
---

# കാണാതായ യുവതിയുടെ മൃതദേഹം പെരുമ്പ പുഴയിൽ കണ്ടെത്തി

> **Lead Summary:** **പയ്യന്നൂർ**: കാണാതായ യുവതിയുടെ മൃതദേഹം പെരുമ്പ പുഴയിൽ കണ്ടെത്തി. പയ്യന്നൂർ ടൗണിലെ മാളിലെ ജീവനക്കാരി കോറോം കാനായി മുക്കൂട് സ്വദേശിനി സി. ശ്രുതി യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

## Article Content

**പയ്യന്നൂർ**: കാണാതായ യുവതിയുടെ മൃതദേഹം പെരുമ്പ പുഴയിൽ കണ്ടെത്തി. പയ്യന്നൂർ ടൗണിലെ മാളിലെ ജീവനക്കാരി കോറോം കാനായി മുക്കൂട് സ്വദേശിനി സി. ശ്രുതി യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്നലെ ഒക്ടോബർ 12ന് വൈകുന്നേരം നാലിന് കോറോം കൂർക്കരയിൽ പ്രവർത്തിക്കുന്ന കൗൺസിലിംഗ് കേന്ദ്രത്തിൽ ബന്ധുക്കൾക്കൊപ്പം എത്തിയതായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കെ സ്കൂട്ടറിൽ കയറി പോവുകയായിരുന്നു.

പിന്നീട് രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. അമ്മാവൻ എം. ശ്രീധരന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ ശ്രുതിയുടെ സ്കൂട്ടർ പുഴയോരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി സ്കൂബാ ടീമിന്റെ സഹായത്തോടെ പയ്യന്നൂർ ഫയർ സ്റ്റേഷൻ ഓഫീസർ സി.പി രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനിടെ പെരുമ്പ ചിറ്റാരി കൊവ്വൽ റോട്ടറി ക്ലബ് റോഡ് തണൽ ഇക്കോ പാർക്കിന് സമീപം പുഴയിൽ ഇന്ന് രാവിലെ 11.15 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386853/payyannur-missing-woman-body-found-perumba-river-shruthi-case)