---
title: "ദേശീയ റോൾ പ്ലേ കണ്ണൂർ ജില്ലാതല മത്സരം: പെരളശ്ശേരി എകെജി സ്കൂളിന് ഒന്നാം സ്ഥാനം; സംസ്ഥാന തലത്തിലേക്ക്"
english_title: "National Role Play Kannur District Level Competition Peralassery AKG Memorial Govt HSS First Place State Level Qualified"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386864/national-role-play-kannur-district-peralassery-akg-school-first-state-level"
published_at: "2026-10-13T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdf1be2953f_1000239724.jpg"
keywords: ["National Role Play Kannur District Level Competition", "Peralassery AKG Memorial Govt HSS First Place State Level Qualified", "National Role Play Kannur District Level Competition Peralassery AKG Memorial Govt HSS First Place", "AKG Memorial Govt Higher Secondary School Peralassery First Place Achieved"]
---

# ദേശീയ റോൾ പ്ലേ കണ്ണൂർ ജില്ലാതല മത്സരം: പെരളശ്ശേരി എകെജി സ്കൂളിന് ഒന്നാം സ്ഥാനം; സംസ്ഥാന തലത്തിലേക്ക്

> **Lead Summary:** **കണ്ണൂർ: **നാഷണൽ പോപ്പുലേഷൻ എജുക്കേഷൻ പ്രോജക്ടിന്റെ ഭാഗമായി കണ്ണൂർ ഡയറ്റിൽ വെച്ച് നടന്ന ജില്ലാതല റോൾ പ്ലേ മത്സരത്തിൽ എകെജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ പെരളശ്ശേരി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

## Article Content

**കണ്ണൂർ: **നാഷണൽ പോപ്പുലേഷൻ എജുക്കേഷൻ പ്രോജക്ടിന്റെ ഭാഗമായി കണ്ണൂർ ഡയറ്റിൽ വെച്ച് നടന്ന ജില്ലാതല റോൾ പ്ലേ മത്സരത്തിൽ എകെജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ പെരളശ്ശേരി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

മികവുറ്റ പ്രകടനത്തിലൂടെ ഒന്നാം സ്ഥാനം നേടിയ സ്കൂൾ ടീം ഇനി സംസ്ഥാന തല മത്സരത്തിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിക്കും. മുൻപും ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടി ശ്രദ്ധേയമായ ചരിത്രമുള്ള സ്കൂളാണ് പെരളശ്ശേരി എകെജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും എൻസിഇആർടിയും മുന്നോട്ടുവെച്ച പതിനൊന്ന് പ്രമേയങ്ങളിൽ 'മൂല്യങ്ങളും ഉത്തരവാദിത്തമുള്ള പൗരത്വവും' എന്ന പ്രമേയത്തെ ആസ്പദമാക്കിയായിരുന്നു പെരളശ്ശേരി സ്കൂളിലെ വിദ്യാർത്ഥികൾ റോൾപ്ലേ അവതരിപ്പിച്ചത്.

ഒമ്പതാം ക്ലാസിലെ അഞ്ച് വിദ്യാർത്ഥികളടങ്ങുന്ന ടീമാണ് 6 മിനിറ്റിനുള്ളിൽ വേദിയിൽ 'ലറ്റേഴ്സ് ഓഫ് ലൗ' എന്ന പേരിൽ ഇംഗ്ലീഷിൽ ഏറ്റവും മികച്ച അവതരണം നടത്തിയത്. വിദ്യാഭ്യാസ ജില്ലകളിൽ ഇരുപത്തിയൊന്ന് ഗവൺമെന്റ് സ്കൂളുകൾ മത്സരത്തിനുണ്ടായിരുന്നു. മൂന്ന് വിദ്യാഭ്യാസ ജില്ലകളിൽ നിന്ന് ഒന്നാം സ്ഥാനം നേടിയ ടീമുകൾ തമ്മിലായിരുന്നു മത്സരം.

ആദ്യമിത്ര പി ആർ, വാഗ്ദ സി എൻ, ദേവിന ധനേഷ്, കാർത്തിക് ജീവൻ സി, ഹരീന ജി ഹരീന്ദ്രൻ എന്നീ വിദ്യാർത്ഥികളാണ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകി മാതൃകാപരമായ അഭിനയം കാഴ്ചവെച്ചത്. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ വി വി റിനേഷ് ആണ് ആശയ സാക്ഷാത്ക്കാരവും സംവിധാനവും നിർവഹിച്ചത്.

വിദ്യാർത്ഥികളിൽ ജീവിത നൈപുണികളും ഭരണഘടനാ മൂല്യങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരം സംഘടിപ്പിച്ചത്. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ ടീമിന് വിദ്യാലയ അധികൃതരും പിടിഎയും നാട്ടുകാരും ചേർന്ന് ഊഷ്മളമായ ആശംസകൾ നേർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386864/national-role-play-kannur-district-peralassery-akg-school-first-state-level)