---
title: "പരിസ്ഥിതിലോല മേഖലയിൽ നിന്ന് ശബരിമലയെ ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ശുപാർശ ചെയ്ത് സംസ്ഥാന സർക്കാർ"
english_title: "Pathanamthitta Environmentally Sensitive Zone From Sabarimala Exclude State Government Centre Recommended"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386875/sabarimala-exclude-eco-sensitive-zone-state-government-recommend-centre-buffe-zone"
published_at: "2026-10-13T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdfadb125d8_1000239744.jpg"
keywords: ["Sabarimala Exclude Eco Sensitive Zone State Government Recommend Centre", "Pathanamthitta Environmentally Sensitive Zone From Sabarimala", "From Sabarimala Excluding Map Released Sannidhanam Pamba Nilakkal Pamba From Sannidhanam To Neelimala Path Excluded"]
---

# പരിസ്ഥിതിലോല മേഖലയിൽ നിന്ന് ശബരിമലയെ ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ശുപാർശ ചെയ്ത് സംസ്ഥാന സർക്കാർ

> **Lead Summary:** **പത്തനംതിട്ട: **പരിസ്ഥിതിലോല മേഖലയിൽ നിന്ന് ശബരിമലയെ ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ശിപാർശ ചെയ്തു. സന്നിധാനവും പമ്പയും നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടും ഒഴിവാക്കിയാണ് ഭൂപടത്തിൽ ഇഎസ്എ പരിധി അടയാളപ്പെടുത്തിയിരിക്കുന്നത്. അതേസമയം ശബരിമലയിൽ ബഫർസോൺ നിയന്ത്രണത്തിൽ മാറ്റമുണ്ടാകില്ല.

## Article Content

**പത്തനംതിട്ട: **പരിസ്ഥിതിലോല മേഖലയിൽ നിന്ന് ശബരിമലയെ ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ശിപാർശ ചെയ്തു. സന്നിധാനവും പമ്പയും നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടും ഒഴിവാക്കിയാണ് ഭൂപടത്തിൽ ഇഎസ്എ പരിധി അടയാളപ്പെടുത്തിയിരിക്കുന്നത്. അതേസമയം ശബരിമലയിൽ ബഫർസോൺ നിയന്ത്രണത്തിൽ മാറ്റമുണ്ടാകില്ല.

പരിസ്ഥിതിലോല മേഖലയിൽ നിന്ന് ശബരിമലയെ ഒഴിവാക്കിക്കൊണ്ടുള്ള ഭൂപടമാണ് ഇറങ്ങിയത്. സന്നിധാനം, പമ്പ, നിലയ്ക്കൽ, പമ്പയിൽനിന്ന് സന്നിധാനത്തേക്കുള്ള നീലിമലപാത എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ സ്വാമി അയ്യപ്പൻപാത ഒഴിവാക്കിയിട്ടില്ല.

പമ്പയിൽനിന്ന് പെരുനാട് വരെയുള്ള ശബരിമലപാതയും ഇഎസ്എ പരിധിയിലാണ്. സന്നിധാനത്തേക്കുള്ള ചരക്കുനീക്കം നടക്കുന്നത് ഇതുവഴിയാണ്. പെരിയാർ കടുവാസങ്കേതത്തിൽ വരുന്ന പ്രദേശമായതിനാൽ ശബരിമലയെ ബഫർസോണിൽ ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ തുടരാൻ സാധ്യതയുണ്ട്.

ശബരിമല പൂങ്കാവനത്തോട് ചേർന്ന വനമേഖല പെരിയാർ കടുവ സങ്കേതത്തിൽ വരുന്നതിനാൽ വനാതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ ബഫർ സോൺ നിർബന്ധമാണ്. ശബരിമലയും പമ്പയും ഇതിൽ ഉൾപ്പെടും. അതിനാൽത്തന്നെ പ്രദേശത്ത് പുതിയ കെട്ടിടങ്ങളും മറ്റും നിർമിക്കുന്നതിന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉൾപ്പെടെ അനുമതി വേണ്ടിവരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386875/sabarimala-exclude-eco-sensitive-zone-state-government-recommend-centre-buffe-zone)