---
title: "സിഎംആർഎൽ - എക്സാലോജിക് കേസ്: പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ"
english_title: "Kochi CMRL Exalogic Financial Transaction Pinarayi Vijayan Favorable Stand State Government"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386877/cmrl-exalogic-case-pinarayi-vijayan-favorable-stand-state-government-high-court"
published_at: "2026-10-13T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdfd07505bd_1000239747.jpg"
keywords: ["CMRL Exalogic Case Pinarayi Vijayan Favorable Stand State Government High Court", "KM Shajahan Credibility Not Petitioner ED Findings Insufficient", "Because Preliminary Inquiry Ordered Government High Court Clarified"]
---

# സിഎംആർഎൽ - എക്സാലോജിക് കേസ്: പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

> **Lead Summary:** **കൊച്ചി: **സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സർക്കാർ. കെ എം ഷാജഹാൻ വിശ്വാസ്യത ഇല്ലാത്ത ഹർജിക്കാരൻ. ഇഡി കണ്ടെത്തലുകൾ അപര്യാപ്തമായതിനാലാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടതെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.

## Article Content

**കൊച്ചി: **സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സർക്കാർ. കെ എം ഷാജഹാൻ വിശ്വാസ്യത ഇല്ലാത്ത ഹർജിക്കാരൻ. ഇഡി കണ്ടെത്തലുകൾ അപര്യാപ്തമായതിനാലാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടതെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.

അതേസമയം, വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ അനുമതി അപേക്ഷ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റി.

ഹർജിക്കാരനായ കെ എം ഷാജഹാനെതിരെ സർക്കാർ രംഗത്തെത്തി. കോടതി അലക്ഷ്യ നടപടി നേരിടുന്നയാളാണ് ഷാജഹാനെന്നും വിശ്വാസ്യതയുള്ള ഹർജിക്കാരൻ അല്ലെന്നും കോടതിയിൽ അറിയിച്ചു. പൊതുതാൽപര്യ സ്വഭാവമുള്ള ഹർജിയാണ് എന്ന് എജി അറിയിച്ചു. സിംഗിൾ ജഡ്ജിന് മുൻപാകെ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും വ്യക്തമാക്കി.

കോടതി ഉത്തരവ് ഇല്ലെങ്കിലും സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടിൽ വിജിലൻസിന് കേസെടുക്കാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ഗുരുതര കുറ്റമെങ്കിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിനെ എതിർക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ അനുമതി അപേക്ഷ പരിഗണിക്കവേയാണ് നിരീക്ഷണം.

നിങ്ങൾ സിംഗിൾ ബെഞ്ച് ഉത്തരവിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് സർക്കാരിനോട് കോടതി ചോദിച്ചു. പ്രാഥമിക അന്വേഷണം നടത്തണമെന്ന നിലപാടാണുള്ളത് എന്ന് സർക്കാർ വ്യക്തമാക്കി. പിന്നെ എന്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു എന്ന് കോടതി ചോദിച്ചു.

പ്രാഥമിക അന്വേഷണം നടത്തുന്നതിൽ തെറ്റില്ലെന്ന് ലളിത കുമാരി കേസിൽ പറഞ്ഞിട്ടുണ്ട് എന്ന് എജി ചൂണ്ടിക്കാട്ടി. സിംഗിൾ ബെഞ്ച് വിധി സർക്കാരിന് എതിരെന്ന് ചൂണ്ടിക്കാട്ടിയ കോടതി, എന്നിട്ട് എന്തുകൊണ്ടാണ് അപ്പീൽ നൽകാതെ ഇരുന്നത് എന്ന് സർക്കാരിനോട് ചോദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386877/cmrl-exalogic-case-pinarayi-vijayan-favorable-stand-state-government-high-court)