---
title: "കൂത്തുപറമ്പ് ബസ് സ്റ്റാൻഡിന് സമീപം സ്വകാര്യ ബസ്സിടിച്ച് വയോധികയ്ക്ക് പരിക്ക്; ബസ് കസ്റ്റഡിയിൽ"
english_title: "Koothuparamba Bus Stand Near Private Bus Hit Elderly Woman Injured Ayithara Native Eighty Year Old Devu Injured Accident Causing Bus Koothuparamba Police Custody"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386888/koothuparamba-bus-stand-private-bus-hit-elderly-woman-injured-police-custody"
published_at: "2026-10-13T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ace0b91da475_1000239781.jpg"
keywords: ["Koothuparamba Bus Stand Private Bus Hit Elderly Injured Custody", "Koothuparamba Bus Stand Near Private Bus Hit Elderly Woman Injured", "Ayithara Native Eighty Year Old Devu Injured Accident Causing Bus Koothuparamba"]
---

# കൂത്തുപറമ്പ് ബസ് സ്റ്റാൻഡിന് സമീപം സ്വകാര്യ ബസ്സിടിച്ച് വയോധികയ്ക്ക് പരിക്ക്; ബസ് കസ്റ്റഡിയിൽ

> **Lead Summary:** **കൂത്തുപറമ്പ് : ** കൂത്തുപറമ്പ് ബസ് സ്റ്റാൻഡിന് സമീപം സ്വകാര്യ ബസ്സിടിച്ച് വയോധികയ്ക്ക് പരിക്കേറ്റു. ആയിത്തറ സ്വദേശിനിയായ എൺപതുകാരി ദേവുവിനാണ് പരിക്കേറ്റത്. അപകടമുണ്ടാക്കിയ ബസ് കൂത്തുപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**കൂത്തുപറമ്പ് : ** കൂത്തുപറമ്പ് ബസ് സ്റ്റാൻഡിന് സമീപം സ്വകാര്യ ബസ്സിടിച്ച് വയോധികയ്ക്ക് പരിക്കേറ്റു. ആയിത്തറ സ്വദേശിനിയായ എൺപതുകാരി ദേവുവിനാണ് പരിക്കേറ്റത്. അപകടമുണ്ടാക്കിയ ബസ് കൂത്തുപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു.

കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു അപകടം. കണ്ണൂർ-കൂത്തുപറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഇടിച്ചാണ് അപകടം. ബസ് പുറത്തേക്ക് വരുന്ന വഴിയിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന ആയിത്തറ സ്വദേശിനി ദേവുവിനെ ബസ് ഇടിക്കുകയായിരുന്നു.

അപകടം കണ്ട ഉടൻ തന്നെ സ്റ്റാൻഡിലുണ്ടായിരുന്ന വിദ്യാർത്ഥികളും മറ്റ് നാട്ടുകാരും ബഹളം വെച്ചതിനെ തുടർന്ന് ബസ് നിർത്തുകയായിരുന്നു. വിവരമറിഞ്ഞ് കൂത്തുപറമ്പ് പോലീസ് ഉടൻ സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുത്തു.

തലയ്ക്ക് ചെറിയ തോതിൽ പരിക്കേറ്റ ദേവുവിനെ ആദ്യം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് കൂടുതൽ പരിശോധനകൾക്കായി തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386888/koothuparamba-bus-stand-private-bus-hit-elderly-woman-injured-police-custody)