---
title: "ഉരുൾപൊട്ടൽ മുന്നൊരുക്കം: നിടുംപുറംചാലിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു"
english_title: "Landslide Preparedness Mock Drill Nidumpuramchal Kanichar DDMA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386964/landslide-preparedness-mock-drill-nidumpuramchal-kanichar-ddma"
published_at: "2026-10-14T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf06091212b_1000344476.jpg"
keywords: ["Kerala News", "Kannur News"]
---

# ഉരുൾപൊട്ടൽ മുന്നൊരുക്കം: നിടുംപുറംചാലിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു

> **Lead Summary:** **കണിച്ചാർ** : അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് കണിച്ചാറിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഉൾപ്പെട്ട നിടുംപുറംചാലിലാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്.

## Article Content

**കണിച്ചാർ** : അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് കണിച്ചാറിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഉൾപ്പെട്ട നിടുംപുറംചാലിലാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്.

ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളും അടിയന്തര രക്ഷാപ്രവർത്തന സജ്ജീകരണങ്ങളും വിലയിരുത്തുന്നതിന്റെ ഭാഗമായാണ് പരിശീലനം നടത്തിയത്. കണിച്ചാർ ഗ്രാമപഞ്ചായത്ത്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി (DDMA), പേരാവൂർ ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സ്, കേളകം പോലീസ് സ്റ്റേഷൻ, കണിച്ചാർ പ്രാഥമിക ആരോഗ്യകേന്ദ്രം, കണിച്ചാർ വില്ലേജ് ഓഫീസ്, റവന്യൂ വകുപ്പ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ദുരന്തസാഹചര്യങ്ങളിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ പ്രദേശവാസികൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ, സുരക്ഷിത സ്ഥാനങ്ങളിലേക്കുള്ള മാറ്റം എന്നിവ സംബന്ധിച്ച് ബോധവൽക്കരണം നൽകുന്നതിനും പരിശീലനം സഹായകമായി. കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസ്യ പോൾ, മെമ്പർമാരായ ജിൽസൺ മാത്യു, തോമസ് പയ്യമ്പള്ളി, സി.വി മാസ്റ്റർ, ഷീബ തോമസ്, ഷാന്റി തോമസ്, മിനി സെബാസ്റ്റ്യൻ, ബിന്ദു കെ, ജിബിൻ ജെയ്സൺ, സിന്ധു ചിറ്റേരി, പേരാവൂർ അഗ്നിരക്ഷാ നിലയം ഓഫീസർ കെ. ജിനേഷ്, കേളകം പൊലീസ് സബ് ഇൻസ്പെക്ടർ മെൽവിൻ വിൻസെന്റ്, കണിച്ചാർ പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ. പി. അതുൽ, ഡെപ്യൂട്ടി തഹസിൽദാർമാരായ ബിജി ജോൺ, എം.എ സഞ്ജന, പഞ്ചായത്ത് സെക്രട്ടറി കെ.ജി സന്തോഷ്, കണിച്ചാർ വില്ലേജ് ഓഫീസർ എൻ. രാജീവൻ തുടങ്ങിയവർ മോക്ക് ഡ്രില്ലിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386964/landslide-preparedness-mock-drill-nidumpuramchal-kanichar-ddma)