---
title: "ഉച്ചയ്ക്ക് ശേഷം ഇനി മഴയെത്തും; സംസ്ഥാനത്ത് തുലാവർഷം ആരംഭിക്കുന്നു"
english_title: "Kerala Thulavarsham northeast Monsoon Starting IMD Yellow Alert"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386967/kerala-thulavarsham-northeast-monsoon-starting-imd-yellow-alert"
published_at: "2026-10-14T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf09d24a058_images_(1).jpeg"
keywords: ["Thiruvananthapuram", "Rain"]
---

# ഉച്ചയ്ക്ക് ശേഷം ഇനി മഴയെത്തും; സംസ്ഥാനത്ത് തുലാവർഷം ആരംഭിക്കുന്നു

> **Lead Summary:** **തിരുവനന്തപുരം** : കേരളത്തിൽ വൈകുന്നേരങ്ങളിൽ മിക്ക ദിവസങ്ങളിലും മഴയാണ്. എന്നാൽ ഇതുവരെയും തുലാവർഷം എത്തിയിരുന്നില്ല. സംസ്ഥാനത്ത് തുലാവർഷം എത്തുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

## Article Content

**തിരുവനന്തപുരം** : കേരളത്തിൽ വൈകുന്നേരങ്ങളിൽ മിക്ക ദിവസങ്ങളിലും മഴയാണ്. എന്നാൽ ഇതുവരെയും തുലാവർഷം എത്തിയിരുന്നില്ല. സംസ്ഥാനത്ത് തുലാവർഷം എത്തുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

രണ്ടു ദിവസത്തിനുള്ളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങി തുലാവർഷം ആരംഭിക്കും എന്നാണ് മുന്നറിയിപ്പ്. തെക്കൻ ശ്രീലങ്കൻ തീരത്തിനും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി തുടരുന്നുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇതിന്റെ സ്വാധീന ഫലമായി ഈ മാസം 17 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്ക്ക് പുറമേ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശാവുന്ന കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. നാളെ 5 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386967/kerala-thulavarsham-northeast-monsoon-starting-imd-yellow-alert)