---
title: "ആറളം ഫാമിലെ കാട്ടാനകളെ വന്യജീവി സങ്കേതത്തിലേക്ക് തുരത്തി; ഓപ്പറേഷൻ ഗജമുക്തിയിൽ അഞ്ച് ആനകളെ കാടുകയറ്റി"
english_title: "Aralam Farm Wild Elephants Wildlife Sanctuary Driven Aralam Operation Gajamukthi Continued Mission Part Aralam Farm Vattakkad Area Camped Wild Elephant Herd Wildlife Sanctuary"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387065/aralam-farm-wild-elephants-wildlife-sanctuary-operation-gajamukthi-vattakkad"
published_at: "2026-10-14T16:59:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf67e2a297a_1000240012.jpg"
keywords: ["Aralam Farm Wild Elephants Wildlife Sanctuary Operation Gajamukthi", "Aralam Farm Wild Elephants Wildlife Sanctuary Driven Aralam Operation Gajamukthi Continued", "Mission Part Aralam Farm Vattakkad Area Camped Wild Elephant Herd Wildlife Sanctuary"]
---

# ആറളം ഫാമിലെ കാട്ടാനകളെ വന്യജീവി സങ്കേതത്തിലേക്ക് തുരത്തി; ഓപ്പറേഷൻ ഗജമുക്തിയിൽ അഞ്ച് ആനകളെ കാടുകയറ്റി

> **Lead Summary:** **ആറളം: **ഓപ്പറേഷൻ ഗജമുക്തി തുടർ ദൗത്യത്തിന്റെ ഭാഗമായി ആറളം ഫാം വട്ടക്കാട് മേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വന്യജീവി സങ്കേതത്തിലേക്ക് കടത്തിവിട്ടു. പ്രദേശത്ത് തമ്പടിച്ച ആറ് കാട്ടാനകളിൽ അഞ്ചെണ്ണത്തിനെയാണ് ആറളം വന്യജീവി സങ്കേതത്തിലേക്ക് വിജയകരമായി തുരത്തിയത്.

## Article Content

**ആറളം: **ഓപ്പറേഷൻ ഗജമുക്തി തുടർ ദൗത്യത്തിന്റെ ഭാഗമായി ആറളം ഫാം വട്ടക്കാട് മേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വന്യജീവി സങ്കേതത്തിലേക്ക് കടത്തിവിട്ടു. പ്രദേശത്ത് തമ്പടിച്ച ആറ് കാട്ടാനകളിൽ അഞ്ചെണ്ണത്തിനെയാണ് ആറളം വന്യജീവി സങ്കേതത്തിലേക്ക് വിജയകരമായി തുരത്തിയത്.

വട്ടക്കാട്ട് നിന്നും താളിപ്പാറ വഴി കോട്ടപ്പാറ ഫെൻസിങ് കടത്തി വന്യജീവി സങ്കേതത്തിലേക്ക് കാട്ടാനകളെ തുരത്തുന്നതിനിടയിൽ, ഒരു ആന വഴിമാറി ഓടച്ചാൽ ഭാഗത്തേക്ക് പോകുകയായിരുന്നു. തുടർന്ന് ഈ ആനയെക്കൂടി കാട്ടിലേക്ക് കയറ്റിവിടാൻ ദൗത്യസംഘം പരിശ്രമിച്ചെങ്കിലും, പ്രതികൂല കാലാവസ്ഥ കാരണം ഡ്രൈവ് തൽക്കാലത്തേക്ക് അവസാനിപ്പിച്ചു.

കൊട്ടിയൂർ റേഞ്ച് കീഴ്പ്പള്ളി, ഇരിട്ടി, മണത്തണ സെക്ഷൻ സ്റ്റാഫും ആറളം വൈൽഡ് ലൈഫ് സ്റ്റാഫും ഉൾപ്പെടെ മുപ്പതോളം പേർ അടങ്ങുന്ന സംഘമാണ് ദൗത്യത്തിൽ പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387065/aralam-farm-wild-elephants-wildlife-sanctuary-operation-gajamukthi-vattakkad)