---
title: "നെടുമ്പാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ മൂന്നുപേർ മരിച്ച അപകടം: പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്"
english_title: "Nedumbassery Accident three Dead Scooter Mini Cooper Case Evidence Collection Police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387174/nedumbassery-accident-three-dead-scooter-mini-cooper-case-evidence-collection-police"
published_at: "2026-10-15T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad075e1d6e26_1000346654.jpg"
keywords: ["നെടുമ്പാശ്ശേരി", "Accidenatldeath"]
---

# നെടുമ്പാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ മൂന്നുപേർ മരിച്ച അപകടം: പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്

> **Lead Summary:** **കൊച്ചി**: നെടുമ്പാശ്ശേരിയിൽ അമിതവേഗതയിൽ പാഞ്ഞ മിനി കൂപ്പർ ഇടിച്ച് സ്കൂട്ടർ യാത്രികരായ മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. കനത്ത സുരക്ഷയിലാണ് 19-കാരനായ പ്രതി സുഹൈലുമായി പൊലീസ് അപകടസ്ഥലത്ത് അടക്കം തെളിവെടുപ്പ് നടത്തിയത്.

## Article Content

**കൊച്ചി**: നെടുമ്പാശ്ശേരിയിൽ അമിതവേഗതയിൽ പാഞ്ഞ മിനി കൂപ്പർ ഇടിച്ച് സ്കൂട്ടർ യാത്രികരായ മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. കനത്ത സുരക്ഷയിലാണ് 19-കാരനായ പ്രതി സുഹൈലുമായി പൊലീസ് അപകടസ്ഥലത്ത് അടക്കം തെളിവെടുപ്പ് നടത്തിയത്.

ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് പ്രതി. ക്വിക്ക് റെസ്പോൺസ് ടീമിന്റെ സാന്നിധ്യത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്. എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387174/nedumbassery-accident-three-dead-scooter-mini-cooper-case-evidence-collection-police)