---
title: "സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക വെട്ടിച്ചുരുക്കുന്ന സർക്കാർ നീക്കം ഉപേക്ഷിക്കുക: ബാലസംഘം പ്രതിഷേധം"
english_title: "Kerala School Midday Meal Fund Cut Balasangham Protest Morazha School Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387180/kerala-school-midday-meal-fund-cut-balasangham-protest-morazha-school-kannur"
published_at: "2026-10-15T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad081211c581_1000346729.jpg"
keywords: ["Kannur", "Balasangam"]
---

# സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക വെട്ടിച്ചുരുക്കുന്ന സർക്കാർ നീക്കം ഉപേക്ഷിക്കുക: ബാലസംഘം പ്രതിഷേധം

> **Lead Summary:** **കണ്ണൂർ**: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക വെട്ടിച്ചുരുക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് ബാലസംഘം എല്ലാ സ്കൂളുകൾക്കും മുന്നിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രതിഷേധ കൂട്ടായ്മയുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം മൊറാഴ സി എച്ച് കമ്മാരൻ മാസ്റ്റർ സ്മാരക യു.പി സ്കൂളിൽ വെച്ച് ബാലസംഘം സംസ്ഥാന സെക്രട്ടറി ഡി.എസ് സന്ദീപ് നിർവഹിച്ചു.

## Article Content

**കണ്ണൂർ**: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക വെട്ടിച്ചുരുക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് ബാലസംഘം എല്ലാ സ്കൂളുകൾക്കും മുന്നിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രതിഷേധ കൂട്ടായ്മയുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം മൊറാഴ സി എച്ച് കമ്മാരൻ മാസ്റ്റർ സ്മാരക യു.പി സ്കൂളിൽ വെച്ച് ബാലസംഘം സംസ്ഥാന സെക്രട്ടറി ഡി.എസ് സന്ദീപ് നിർവഹിച്ചു.

സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഗോകുൽ എം.പി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ വി. സതീദേവി, ജില്ലാ വൈസ് പ്രസിഡന്റ് പ്രജിത്ത് കെ, ജില്ലാ കൺവീനർ ഇ. സുമേശൻ മാസ്റ്റർ, ജില്ലാ കോർഡിനേറ്റർ അമൽ പ്രേം, ജില്ലാ എക്സിക്യൂട്ടീവ് അംഗം ദേവാദ്രിക ജി കൃഷ്ണൻ, ജില്ലാ ജോയിന്റ് കൺവീനർ സി. അശോക് കുമാർ, ജില്ലാ കമ്മിറ്റി അംഗം അഭിനവ് വി.വി, ആന്തൂർ നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദീപ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ഋതിൻ കെ.വി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387180/kerala-school-midday-meal-fund-cut-balasangham-protest-morazha-school-kannur)