---
title: "എസ്ഐആർ വിവാദങ്ങൾക്കിടെ കേരളത്തിലും വോട്ടർപട്ടിക പുതുക്കൽ; അന്തിമ പട്ടിക ജനുവരി 4-ന്"
english_title: "Kerala Voter List Revision November Draft November 12 Final January 4 2027 SIR Controversy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387332/kerala-voter-list-revision-november-draft-november-12-final-january-4-2027-sir-controversy"
published_at: "2026-10-16T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1bfe5e8c9f_1000348313.jpg"
keywords: ["Votterlist", "Delhi", "Sir"]
---

# എസ്ഐആർ വിവാദങ്ങൾക്കിടെ കേരളത്തിലും വോട്ടർപട്ടിക പുതുക്കൽ; അന്തിമ പട്ടിക ജനുവരി 4-ന്

> **Lead Summary:** **ന്യൂഡൽഹി**: എസ്.ഐ.ആർ വിവാദങ്ങൾക്കിടെ, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർപട്ടിക പുതുക്കൽ നടപടികൾക്ക് തുടക്കം. സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയായ സ്ഥലങ്ങളിലാണ് വോട്ടർപട്ടിക പുതുക്കൽ നടക്കുന്നത്.

## Article Content

**ന്യൂഡൽഹി**: എസ്.ഐ.ആർ വിവാദങ്ങൾക്കിടെ, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർപട്ടിക പുതുക്കൽ നടപടികൾക്ക് തുടക്കം. സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയായ സ്ഥലങ്ങളിലാണ് വോട്ടർപട്ടിക പുതുക്കൽ നടക്കുന്നത്.

കേരളമടക്കം 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് നവംബറിൽ ഈ നടപടികൾ ആരംഭിക്കുക. നവംബർ 12-ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.

ഡിസംബർ 11 വരെ പരാതികളും അവകാശവാദങ്ങളും സമർപ്പിക്കാം. അന്തിമ വോട്ടർപട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും. 403 അംഗ ഉത്തർപ്രദേശ് നിയമസഭയുടെ കാലാവധി അടുത്ത വർഷം മെയ് 22-ന് അവസാനിക്കാനിരിക്കുകയാണ്.

മണിപ്പൂർ, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ് നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. എസ്.ഐ.ആറിനെതിരെ തെരുവിൽ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും നടക്കുന്നതിനിടെയാണ് വോട്ടർപട്ടിക പുതുക്കൽ നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387332/kerala-voter-list-revision-november-draft-november-12-final-january-4-2027-sir-controversy)