---
title: "വിജിലൻസ് എഫ്ഐആർ സ്റ്റേ ചെയ്യണം; മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ പിണറായിയും റിയാസും സുപ്രീംകോടതിയിൽ"
english_title: "Masappadi Case Pinarayi Vijayan Muhammed Riyas Supreme Court Appeal Stay Vigilance FIR High Court Order"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387337/masappadi-case-pinarayi-vijayan-muhammed-riyas-supreme-court-appeal-stay-vigilance-fir-high-court-order"
published_at: "2026-10-16T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1c756baea4_images_(29).jpeg"
keywords: ["Pinarayi-vijjayan", "Muhammadriyas", "Supreemcourt"]
---

# വിജിലൻസ് എഫ്ഐആർ സ്റ്റേ ചെയ്യണം; മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ പിണറായിയും റിയാസും സുപ്രീംകോടതിയിൽ

> **Lead Summary:** **തിരുവനന്തപുരം**: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി ഇടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസും സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഹർജിക്ക് ഡയറി നമ്പറായി. വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.

## Article Content

**തിരുവനന്തപുരം**: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി ഇടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസും സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഹർജിക്ക് ഡയറി നമ്പറായി. വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.

അതേസമയം ഹർജി ഇന്ന് പരിഗണിക്കില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളിയിരിക്കുകയാണ്. മാസപ്പടി ഹവാല കേസുകളിൽ പിണറായി വിജയനടക്കമുള്ള പ്രതികൾക്ക് ഇന്നലെ ഹൈക്കോടതിയിൽ തിരിച്ചടി നേരിട്ടിരുന്നു.

അഴിമതിയിൽ കേസ് എടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള അനുമതി അപേക്ഷ ഡിവിഷൻ ബെഞ്ച് തള്ളി. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പ്രതികളെ കേൾക്കേണ്ടതില്ലെന്നും നിയമപരമായ അവകാശങ്ങളുടെ ലംഘനമല്ലെന്നും കോടതി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387337/masappadi-case-pinarayi-vijayan-muhammed-riyas-supreme-court-appeal-stay-vigilance-fir-high-court-order)