---
title: "നെടുമ്പാശേരി വാഹനാപകടം; വ്യാജ വാർത്ത പരാതിയിൽ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ മൊഴി രേഖപ്പെടുത്തി"
english_title: "Thiruvananthapuram Nedumbassery Vehicle Accident Related Fake News Complaint Deputy Speaker Shanimol Usman Statement Recorded"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387369/nedumbassery-vehicle-accident-fake-news-complaint-deputy-speaker-shanimol-usman-statement-recorded"
published_at: "2026-10-16T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1e9a0f143e_1000240738.jpg"
keywords: ["Fake News Complaint Shanimol Usman", "Deputy Speaker Shanimol Usman Statement Recorded", "Nedumbassery Fake News"]
---

# നെടുമ്പാശേരി വാഹനാപകടം; വ്യാജ വാർത്ത പരാതിയിൽ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ മൊഴി രേഖപ്പെടുത്തി

> **Lead Summary:** **തിരുവനന്തപുരം: **നെടുമ്പാശ്ശേരി വാഹനാപകടവുമായി ബന്ധപ്പെട്ട വ്യാജ വാർത്ത പരാതിയിൽ ഡെപ്യൂട്ടി സ്പീക്കറുടെ ഷാനിമോൾ ഉസ്മാന്റെ മൊഴി രേഖപ്പെടുത്തി. ഡിജിപിക്ക് നൽകിയ പരാതിയിലാണ് നടപടി.

## Article Content

**തിരുവനന്തപുരം: **നെടുമ്പാശ്ശേരി വാഹനാപകടവുമായി ബന്ധപ്പെട്ട വ്യാജ വാർത്ത പരാതിയിൽ ഡെപ്യൂട്ടി സ്പീക്കറുടെ ഷാനിമോൾ ഉസ്മാന്റെ മൊഴി രേഖപ്പെടുത്തി. ഡിജിപിക്ക് നൽകിയ പരാതിയിലാണ് നടപടി.

ആലപ്പുഴയിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘം തിരുവനന്തപുരത്ത് എത്തിയാണ് ഡെപ്യൂട്ടി സ്പീക്കറുടെ മൊഴി രേഖപ്പെടുത്തിയത്.

നെടുമ്പാശ്ശേരി വാഹനാപകടവുമായി ബന്ധപ്പെട്ട് ഷാനിമോൾ ഉസ്മാന്റെ പേരിൽ വ്യാജവാർത്ത പുറത്തുവന്നിരുന്നു. ഇതിന് ഷാനിമോൾ ഉസ്മാൻ പരാതി നൽകിയതിന് പിന്നാലെയാണ് പൊലീസ് എത്തി മൊഴി എടുത്തത്.

നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതിയെ സഹായിക്കാൻ ഷാനിമോൾ ഉസ്മാൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം. പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387369/nedumbassery-vehicle-accident-fake-news-complaint-deputy-speaker-shanimol-usman-statement-recorded)