---
title: "ലോക വൈറ്റ് കെയ്ൻ ദിനം ആചരിച്ചു"
english_title: "World White Cane Day Observed Light Of Sight Not Way Of Equality Important Message Kerala Federation Of The Blinds And Lions"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387492/world-white-cane-day-observed-kannur-equality-message-kfb-lions"
published_at: "2026-10-17T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad338af83a71_1000240907.jpg"
keywords: ["World White Cane Day", "Kerala Federation Of Blinds Lions", "International District 318 E White Cane Day"]
---

# ലോക വൈറ്റ് കെയ്ൻ ദിനം ആചരിച്ചു

> **Lead Summary:** > **കണ്ണൂർ :** ലോക വൈറ്റ് കെയ്ൻ ദിനം ആചരിച്ചു. "കാഴ്ചയുടെ വെളിച്ചം അല്ല.. തുല്യതയുടെ വഴിയാണ് പ്രധാനം" എന്ന സന്ദേശം ഉയർത്തി കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡും ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318-E യും ചേർന്ന് ലോക വൈറ്റ് കെയ്ൻ ദിനാചരണം കണ്ണൂർ ജില്ല പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു.

## Article Content

> **കണ്ണൂർ :** ലോക വൈറ്റ് കെയ്ൻ ദിനം ആചരിച്ചു. "കാഴ്ചയുടെ വെളിച്ചം അല്ല.. തുല്യതയുടെ വഴിയാണ് പ്രധാനം" എന്ന സന്ദേശം ഉയർത്തി കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡും ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318-E യും ചേർന്ന് ലോക വൈറ്റ് കെയ്ൻ ദിനാചരണം കണ്ണൂർ ജില്ല പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു.

ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി എം. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. വിവരാവകാശ നിയമം പ്രായോഗിക സമീപനം എന്ന വിഷയത്തിൽ അഡ്വ: കസ്തൂരി ദേവനും സ്വതന്ത്ര സഞ്ചാരം ആത്മവിശ്വാസത്തിന്റെ പ്രതീകം എന്ന വിഷയത്തിൽ ബ്രണ്ണൻ കോളേജ് ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രഫസർ ശിവദാസനും ക്ലാസുകൾ എടുത്തു.

സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ടൈറ്റസ് തോമസ് മുഖ്യാതിഥി ആയി. ലയൺസ് ക്ലബ് കണ്ണൂർ ജില്ലാ സെക്രട്ടറി കെ പി. ടി ജലീൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി അഡ്വ: വിനോദ് ഭട്ടതിരിപ്പാട്, കെ എഫ് ബി ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി പ്രേമലത, നിർവാഹ സമിതി അംഗം കെ. വിജയൻ, ജില്ലാ സെക്രട്ടറി എം എം സാജിദ്, ജില്ല പ്രസിഡന്റ് ടി എൻ മുരളീധരൻ, ജി എസ് ടി കോർഡിനേറ്റർ സിദ്ധാർത്ഥൻ വണ്ണാരത്ത്, എൻസിസി അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ സെക്കൻഡ് ഓഫീസർ കെഎം രശ്മി, പി. കെ നാരായണൻ, ഇബ്രാഹിംകുട്ടി എന്നിവർ സംസാരിച്ചു.

തുടർന്ന് നടന്ന റാലി ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ടൈറ്റസ് തോമസ് പതാക വീശി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് ഹാളിനു സമീപത്തു നിന്നും ആരംഭിച്ചു പഴയ ബസ്റ്റാന്റിന് സമീപം സമാപിച്ചു. ലയൺസ് നേതാക്കളായ ഷാജി ജോസഫ്, മനോജ് മാണിക്കോത്ത്, ടി.ഒ.വി.ശങ്കരൻ നമ്പ്യാർ, ഡോ. സുനിൽ രാജ്, രാജീവൻ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387492/world-white-cane-day-observed-kannur-equality-message-kfb-lions)