---
title: "മധ്യപ്രദേശിൽ ഭക്തർക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി; 12 മരണം"
english_title: "Madhya Pradesh Gwaiior Truck Accident 12 Dead Devotees Navratri Sheetla Mata Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387577/madhya-pradesh-gwaiior-truck-accident-12-dead-devotees-navratri-sheetla-mata-temple"
published_at: "2026-10-18T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad43b6db6ce1_1000351299.jpg"
keywords: ["Madhyapredesh", "Truckaccident"]
---

# മധ്യപ്രദേശിൽ ഭക്തർക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി; 12 മരണം

> **Lead Summary:** *ഗ്വാളിയാർ*: നവരാത്രി ആഘോഷങ്ങൾക്കായി ഒത്തുകൂടിയ ഭക്തർക്കിടയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചുകയറി 12 മരണം. നിരവധി പേർക്ക് പരിക്കേറ്റു. ആറ് പേരുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്.

## Article Content

*ഗ്വാളിയാർ*: നവരാത്രി ആഘോഷങ്ങൾക്കായി ഒത്തുകൂടിയ ഭക്തർക്കിടയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചുകയറി 12 മരണം. നിരവധി പേർക്ക് പരിക്കേറ്റു. ആറ് പേരുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്.

മധ്യപ്രദേശ് ഗ്വാളിയാറിൽ ഷീതള മാതാ ക്ഷേത്രത്തിന് സമീപം ശനിയാഴ്ച അർധരാത്രിയാണ് സംഭവം. പോലീസ് സ്ഥാപിച്ച ചെക്ക് പോയിന്റും ക്ഷേത്രത്തിന്റെ ഗേറ്റും മതിലും തകർത്താണ് വാഹനം ഭക്തർക്കിടയിലേക്ക് ഇടിച്ചുകയറിയത്.

രാത്രി 1.30-ഓടെയാണ് അപകടം ഉണ്ടായതെന്നും ചിന്നോർ ഭാഗത്തേക്ക് പോവുകയായിരുന്ന നെല്ല് നിറച്ച ട്രക്ക് കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നും ഗ്വാളിയാർ പോലീസ് വ്യക്തമാക്കി. ക്ഷേത്രപരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാർക്കും പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387577/madhya-pradesh-gwaiior-truck-accident-12-dead-devotees-navratri-sheetla-mata-temple)