---
title: "അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി; എ. ദാമോദരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി"
english_title: "Sabarimala Malikappuram Melsanthi Selected Areekkara Subrahmanian Sankaran Namboothiri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387589/sabarimala-malikappuram-melsanthi-selected-areekkara-subrahmanian-sankaran-namboothiri"
published_at: "2026-10-18T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad44e8f234b1_1000351415.jpg"
keywords: ["Sabarimala"]
---

# അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി; എ. ദാമോദരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

> **Lead Summary:** **ശബരിമല** : മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു. ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. നിലവിൽ തിരുവനന്തപുരം പഴവങ്ങാടി ക്ഷേത്രത്തിൽ കഴിഞ്ഞ 5 വർഷമായി മേൽശാന്തിയാണ്.

## Article Content

**ശബരിമല** : മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു. ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. നിലവിൽ തിരുവനന്തപുരം പഴവങ്ങാടി ക്ഷേത്രത്തിൽ കഴിഞ്ഞ 5 വർഷമായി മേൽശാന്തിയാണ്.

ഏഴ് പേരുടെ പട്ടികയിൽ നിന്നാണ് അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തിരിക്കുന്നത്. അഞ്ചു തവണ മേൽശാന്തി ആകാൻ അപേക്ഷ നൽകി. നാല് തവണ ചുരുക്ക പട്ടികയിലും വന്നിരുന്നു. നാളെ രാവിലെ തന്നെ ശബരിമലയിലേക്ക് തിരിക്കും. ഒരു വർഷകാലം ഭഗവാനെ സേവിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.

ലഭിച്ചത് വലിയൊരു അവസരമാണ് അത് തന്നെയാണ് ഏറ്റവും വലിയ പുണ്യം. തന്റെ ഭാഗത്ത് നിന്ന് സ്വഭാവ ദൂഷ്യമോ വീഴ്ചയോ ഒരുകാരണവശാലും ഉണ്ടാകില്ലെന്ന് അയ്യപ്പഭക്തന്മാർക്ക് ഉറപ്പുനൽകുകയാണ് അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി പ്രതികരിച്ചു. എ. ദാമോദരൻ നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി.

വടകര മണിയൂർ സ്വദേശിയാണ് അദ്ദേഹം. നിലവിൽ പയ്യോളി കീഴൂർ ശിവക്ഷേത്രം മേൽശാന്തിയാണ്. 5 തവണയാണ് മാളികപ്പുറം മേൽശാന്തിയാകാനായി അപേക്ഷ നൽകിയത്. എല്ലാം ഗുരുക്കന്മാരുടെ അനുഗ്രഹമായി കാണുന്നുവെന്ന് എ. ദാമോദരൻ നമ്പൂതിരി പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387589/sabarimala-malikappuram-melsanthi-selected-areekkara-subrahmanian-sankaran-namboothiri)