---
title: "കോവളത്തെ സ്പായിൽ ഞെട്ടിക്കുന്ന ക്രൂരത; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതൃസഹോദരിയും ഭർത്താവും ചേർന്ന് വിറ്റു"
english_title: "Thiruvananthapuram Kovalam Spa Minor Girl Maternal Aunt And Husband Together Sold Andhra Pradesh Native Girl Spa Employees Arrested Last July Girl"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387615/kovalam-spa-minor-girl-sold-by-relatives-sexual-exploitation-police-arrest"
published_at: "2026-10-18T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4880838b5a_1000241042.jpg"
keywords: ["Kovalam Spa", "Minor Girl Sold", "Kovalam Spa Sexual Exploitation Case"]
---

# കോവളത്തെ സ്പായിൽ ഞെട്ടിക്കുന്ന ക്രൂരത; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതൃസഹോദരിയും ഭർത്താവും ചേർന്ന് വിറ്റു

> **Lead Summary:** **തിരുവനന്തപുരം: **കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതൃസഹോദരിയും ഭർത്താവും ചേർന്ന് വിറ്റു. ആന്ധ്രപ്രദേശ് സ്വദേശിയാണ് പെൺകുട്ടി. സ്പായിലെ ജീവനക്കാർ അറസ്റ്റിലായി.

## Article Content

**തിരുവനന്തപുരം: **കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതൃസഹോദരിയും ഭർത്താവും ചേർന്ന് വിറ്റു. ആന്ധ്രപ്രദേശ് സ്വദേശിയാണ് പെൺകുട്ടി. സ്പായിലെ ജീവനക്കാർ അറസ്റ്റിലായി.

ഇക്കഴിഞ്ഞ ജൂലായ് മാസത്തിലാണ് പെൺകുട്ടിയെ മാതൃസഹോദരിയും ഭർത്താവും കോവളത്ത് എത്തിച്ചത്. കുട്ടിയുടെ അമ്മയും അച്ഛനും മരിച്ചതിനാൽ കുട്ടിയുടെ സംരക്ഷണത്തിന്റെ ചുമതല ഇവർക്കായിരുന്നു. ജൂലായ് മുതൽ വിവിധ സ്പാകളിൽ കുട്ടി ജോലി ചെയ്ത് വരികയായിരുന്നു.

കോവളത്തെ സ്പായിലെ യുവാവുമായി കുട്ടി പ്രണയത്തിലാകുകയും അവിടെ നിന്ന് ഓടിപ്പോകാൻ ശ്രമിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിഷയം പുറത്തറിയുന്നത്. പോലീസ് വിവിധ സ്പാകളിൽ പരിശോധന നടത്തുകയും ഈ ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചറിയുകയുമായിരുന്നു.

പൂവാർ സ്വദേശിയായ ഒരാളേയും ആലപ്പുഴ സ്വദേശിയായ മറ്റൊരാളേയും സ്പായിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

16 വയസ് പ്രായമുണ്ടെന്ന് പോലീസ് പറയുന്ന ഈ പെൺകുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി എന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ കൈയിൽ 20 വയസുണ്ടെന്ന് തെളിയിക്കുന്ന ഒരു ആധാർ കാർഡുണ്ടായിരുന്നു. ഇത് വ്യാജമാണെന്ന് പോലീസ് സംശയിക്കുന്നു.

കോവളം സിഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടിയെ വിറ്റ ബന്ധുക്കൾ ആന്ധ്രയിലേക്ക് മടങ്ങിപ്പോയെന്നാണ് വിവരം. ഇവരെ കണ്ടെത്താൻ ഊർജിതമായ അന്വേഷണം നടക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387615/kovalam-spa-minor-girl-sold-by-relatives-sexual-exploitation-police-arrest)