---
title: "ഹോർട്ടി വൈൻ ഉൽപ്പാദിപ്പിക്കാനുള്ള ലൈസൻസ് എൽഡിഎഫ് സർക്കാർ നൽകിയിട്ടില്ല; ചാലക്കുടിയിലെ ലൈസൻസ് പുതിയ സർക്കാർ നൽകിയത്: എം ബി രാജേഷ്"
english_title: "Palakkad Horti Wine Produce License LDF Government Not Given Former Excise Minister MB Rajesh Last Government Horti Wine Produce Permission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387618/horti-wine-license-ldf-government-not-given-mb-rajesh-clarification-chalakudy"
published_at: "2026-10-18T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad48f75e3e10_1000241050.jpg"
keywords: ["Horti Wine License", "LDF Government", "MB Rajesh", "Horti Wine Production License Kerala"]
---

# ഹോർട്ടി വൈൻ ഉൽപ്പാദിപ്പിക്കാനുള്ള ലൈസൻസ് എൽഡിഎഫ് സർക്കാർ നൽകിയിട്ടില്ല; ചാലക്കുടിയിലെ ലൈസൻസ് പുതിയ സർക്കാർ നൽകിയത്: എം ബി രാജേഷ്

> **Lead Summary:** **പാലക്കാട്: **ഹോർട്ടി വൈൻ ഉൽപ്പാദിപ്പിക്കാനുള്ള ലൈസൻസ് എൽഡിഎഫ് സർക്കാർ നൽകിയിട്ടില്ലെന്ന് മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ്. കഴിഞ്ഞ സർക്കാർ ഹോർട്ടി വൈൻ ഉൽപ്പാദിപ്പിക്കാൻ അനുമതി നൽകിയത് കർഷകരുടെ ആവശ്യം പരിഗണിച്ചാണ്. ഹോർട്ടി വൈനും വീര്യം കുറഞ്ഞ മദ്യവും ഒന്നാണ് എന്നത് തെറ്റിദ്ധാരണയാണ്. ഇത് രണ്ടും രണ്ടാണ്.

## Article Content

**പാലക്കാട്: **ഹോർട്ടി വൈൻ ഉൽപ്പാദിപ്പിക്കാനുള്ള ലൈസൻസ് എൽഡിഎഫ് സർക്കാർ നൽകിയിട്ടില്ലെന്ന് മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ്. കഴിഞ്ഞ സർക്കാർ ഹോർട്ടി വൈൻ ഉൽപ്പാദിപ്പിക്കാൻ അനുമതി നൽകിയത് കർഷകരുടെ ആവശ്യം പരിഗണിച്ചാണ്. ഹോർട്ടി വൈനും വീര്യം കുറഞ്ഞ മദ്യവും ഒന്നാണ് എന്നത് തെറ്റിദ്ധാരണയാണ്. ഇത് രണ്ടും രണ്ടാണ്.

ഭക്ഷ്യ ധാന്യങ്ങൾ ഒഴികെയുള്ള കാർഷികോത്പന്നങ്ങളിൽ നിന്നാണ് ഹോർട്ടി വൈൻ ഉണ്ടാകുന്നത്. ഇവ ഫെർമെന്റേഷൻ കഴിഞ്ഞ ശേഷമാണ് ഉണ്ടാകുന്നത്. അല്ലാതെ സ്പിരിറ്റ് ചേർക്കുന്നില്ല. എൽഡിഎഫ് സർക്കാരിന്റെ സമയത്ത് കർഷക സംഘടനകളുടെയും വിദഗ്ധരുടെയും നിരന്തരമായ ആവശ്യം പരിഗണിച്ച് വിശദമായ ചർച്ചകൾക്ക് ശേഷമാണ് ഹോർട്ടി വൈൻ ഉൽപ്പാദിപ്പിക്കാനുള്ള അനുമതി നൽകിയത്. കാർഷിക സർവകലാശാലയ്ക്ക് വൈൻ ഉൽപ്പാദിപ്പിക്കാനുള്ള ലൈസൻസ് ഉണ്ട് എം ബി രാജേഷ് പറഞ്ഞു.

ചാലക്കുടിയിലേത് ജൂൺ മാസത്തിൽ നൽകിയ ലൈസൻസാണ്. അത് പുതിയ സർക്കാർ വന്നതിന് ശേഷമാണ് നൽകിയിരിക്കുന്നത്. വില്പന മന്ത്രി അറിഞ്ഞില്ലെന്നത് അവരുടെ കുഴപ്പമെന്നും എം ബി രാജേഷ് വ്യക്തമാക്കി.

യുഡിഎഫും മന്ത്രിമാരും പല കാര്യങ്ങളും അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത് അതാണ് കേരളത്തിന്റെ ഇപ്പോഴത്തെ ഭരണത്തിന്റെ സ്ഥിതി അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387618/horti-wine-license-ldf-government-not-given-mb-rajesh-clarification-chalakudy)