---
title: "ട്രെയിനിൽ ഉച്ചത്തിൽ പാട്ടുവെച്ചാൽ പിടിവീഴും; 1000 രൂപ പിഴ, ആവർത്തിച്ചാൽ ജയിൽ ശിക്ഷയെന്ന് റെയിൽവേ"
english_title: "Southern Railway Warning: Fine for Playing Loud Music and Videos on Trains"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387744/southern-railway-fine-playing-loud-music-videos-trains-rules"
published_at: "2026-10-19T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5cc43db535_Gemini_Generated_Image_1s3lcy1s3lcy1s3l.png"
keywords: ["Southern Railway", "Railway Fine", "Loud Music in Trains", "Jan Vishwas Bill"]
---

# ട്രെയിനിൽ ഉച്ചത്തിൽ പാട്ടുവെച്ചാൽ പിടിവീഴും; 1000 രൂപ പിഴ, ആവർത്തിച്ചാൽ ജയിൽ ശിക്ഷയെന്ന് റെയിൽവേ

> **Lead Summary:** ട്രെയിൻ യാത്രക്കിടെ സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മൊബൈൽ ഫോണുകളിലും സ്പീക്കറുകളിലും ഉച്ചത്തിൽ പാട്ടുവെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി ദക്ഷിണ റെയിൽവേ വിജ്ഞാപനം പുറപ്പെടുവിച്ചു. ലൗഡ് സ്പീക്കർ ഓൺ ചെയ്ത് പാട്ടുവെക്കുകയോ വീഡിയോ കാണുകയോ ചെയ്യുന്നവർക്കെതിരെ 1000 രൂപ വരെ പിഴ ചുമത്തും.

## Article Content

ട്രെയിൻ യാത്രക്കിടെ സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മൊബൈൽ ഫോണുകളിലും സ്പീക്കറുകളിലും ഉച്ചത്തിൽ പാട്ടുവെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി ദക്ഷിണ റെയിൽവേ വിജ്ഞാപനം പുറപ്പെടുവിച്ചു. ലൗഡ് സ്പീക്കർ ഓൺ ചെയ്ത് പാട്ടുവെക്കുകയോ വീഡിയോ കാണുകയോ ചെയ്യുന്നവർക്കെതിരെ 1000 രൂപ വരെ പിഴ ചുമത്തും.

യാത്രക്കാർ കൂട്ടംകൂടി നിന്ന് ഉച്ചത്തിൽ സംസാരിക്കുന്നതും പാട്ടുപാടുന്നതും ലൗഡ് സ്പീക്കറുകൾ ഉപയോഗിക്കുന്നതും മൂലം സഹയാത്രക്കാർക്കിടയിൽ നിരന്തരം തർക്കങ്ങൾ ഉണ്ടാകുന്നുവെന്ന വ്യാപകമായ പരാതികളുടെ പശ്ചാത്തലത്തിലാണ് ഈ കർശന നടപടി. ഇത്തരം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി 'ജനവിശ്വാസ്' ബില്ലിൽ ആവശ്യമായ ഭേദഗതികൾ വരുത്തി റെയിൽവേ ചട്ടങ്ങൾ കൂടുതൽ കർശനമാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

ഈ നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ ശിക്ഷ കൂടുതൽ കടുപ്പിക്കും. കുറ്റം ആവർത്തിച്ചാൽ 5000 രൂപ പിഴയോ ആറ് മാസം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരുമെന്ന് റെയിൽവേ മുന്നറിയിപ്പ് നൽകുന്നുണ്ട്. രാജ്യത്തെ വിവിധ മെട്രോ സർവീസുകളിലും സമാനമായ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. ഇതോടൊപ്പം, ഡൽഹി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ സർവീസ് നടത്തുന്ന ഇ-റിക്ഷകളിൽ പരമാവധി നാല് യാത്രക്കാരെ മാത്രം അനുവദിക്കുന്ന രീതിയിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരാനും കേന്ദ്ര നിർദ്ദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387744/southern-railway-fine-playing-loud-music-videos-trains-rules)