---
title: "സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് തടസമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ്; മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ.പി ഡോക്ടർമാർക്ക് നൽകണം"
english_title: "Thiruvananthapuram Government Hospitals Patients Without Interruption Treatment Ensure Health Department Circular Issued Medicines Updated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387765/health-department-circular-government-hospitals-treatment-medicine-stock-generic"
published_at: "2026-10-19T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5ee7c0bb58_1000241320.jpg"
keywords: ["Government Hospitals Treatment", "Health Department Circular", "Medicine Stock List", "Generic Prescription Kerala"]
---

# സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് തടസമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ്; മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ.പി ഡോക്ടർമാർക്ക് നൽകണം

> **Lead Summary:** **തിരുവനന്തപുരം: **സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് തടസമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് സർക്കുലർ ഇറക്കി. മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ.പി. ഡോക്ടർമാർക്ക് നൽകണം. കുറിപ്പടികളിൽ ജനറിക് പേരുകൾ നിർബന്ധം.

## Article Content

**തിരുവനന്തപുരം: **സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് തടസമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് സർക്കുലർ ഇറക്കി. മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ.പി. ഡോക്ടർമാർക്ക് നൽകണം. കുറിപ്പടികളിൽ ജനറിക് പേരുകൾ നിർബന്ധം.

സർക്കാർ ആശുപത്രികളിൽ ലാബ് പരിശോധനകൾക്കുള്ള റീഏജന്റുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.

റീഏജന്റുകളുടെ സ്റ്റോക്ക്, ക്ഷാമം, ആവശ്യകത എന്നിവ സംബന്ധിച്ച് രണ്ടാഴ്ചയിലൊരിക്കൽ റിപ്പോർട്ട് നൽകണം. റീഏജന്റുകൾ ലഭ്യമല്ലെങ്കിൽ ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ച് വാങ്ങാം. ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും സർക്കുലർ നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387765/health-department-circular-government-hospitals-treatment-medicine-stock-generic)