---
title: "കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ ടൂർണമെന്റിന് ആവേശകരമായ തുടക്കം"
english_title: "Karivellur Peralam Grama Panchayat Keralaotsavam Football Tournament Begins"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387892/karivellur-peralam-grama-panchayat-keralaotsavam-football-tournament-begins"
published_at: "2026-10-20T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad71dec52e16_1000354766.jpg"
keywords: ["Karivellor", "Keralolsavam"]
---

# കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ ടൂർണമെന്റിന് ആവേശകരമായ തുടക്കം

> **Lead Summary:** **കരിവെള്ളൂർ**: കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന്റെ ഭാഗമായി ഫുട്ബോൾ മത്സരങ്ങൾ ആരംഭിച്ചു. കുണിയൻ പറമ്പത്തറ മൈതാനത്ത് നടന്ന മത്സരം പഞ്ചായത്ത് പ്രസിഡന്റ് പി. രമേശൻ ഉദ്ഘാടനം ചെയ്തു. സന്തോഷ് ട്രോഫി താരം ബിജു കുമാർ വിശിഷ്ടാതിഥിയായി. സംഘാടക സമിതി ചെയർപേഴ്സൻ ഇ. പ്രഭാവതി അധ്യക്ഷയായി.

## Article Content

**കരിവെള്ളൂർ**: കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന്റെ ഭാഗമായി ഫുട്ബോൾ മത്സരങ്ങൾ ആരംഭിച്ചു. കുണിയൻ പറമ്പത്തറ മൈതാനത്ത് നടന്ന മത്സരം പഞ്ചായത്ത് പ്രസിഡന്റ് പി. രമേശൻ ഉദ്ഘാടനം ചെയ്തു. സന്തോഷ് ട്രോഫി താരം ബിജു കുമാർ വിശിഷ്ടാതിഥിയായി. സംഘാടക സമിതി ചെയർപേഴ്സൻ ഇ. പ്രഭാവതി അധ്യക്ഷയായി.

സ്ട്രൈക്കേഴ്സ് പെരളം, യുവധാര കുണിയൻ എന്നീ ടീമുകളാണ് മത്സരിച്ചത്. കലാ-കായിക മത്സരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് നവംബർ 18 വരെയാണ് പഞ്ചായത്തിൽ കേരളോത്സവം നടത്തുക. വരും ദിവസങ്ങളിൽ വടംവലി, ക്രിക്കറ്റ്, വോളിബോൾ, ഷട്ടിൽ, ചെസ്സ്, കബഡി തുടങ്ങി മറ്റ് അത്ലറ്റിക് മത്സരങ്ങളും നടക്കും. തുടർന്ന് സ്റ്റേജ് ഇതര മത്സരങ്ങളും മറ്റ് കലാ മത്സരങ്ങളും സംഘടിപ്പിക്കും.

സംഘാടക സമിതി കൺവീനർ കെ. സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് ആർ.കെ. സുധാമണി, സ്ഥിരം സമിതി അധ്യക്ഷരായ വി.വി. പ്രദീപൻ, വരുൺ ചന്ദ്രൻ, ഗിരീഷ് കുമാർ, പി.വി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, പി.പി. ഭാസ്കരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387892/karivellur-peralam-grama-panchayat-keralaotsavam-football-tournament-begins)