---
title: "പന്നിയങ്കര ടോൾ പ്ലാസയിൽ ബസുകൾ തടഞ്ഞ സംഭവം; ഫാസ്റ്റാഗ് പെയ്മെന്റുകൾ കൃത്യം, വീഴ്ച പറ്റിയത് ബാങ്കിനെന്ന് കെഎസ്ആർടിസി"
english_title: "Panniyankara Toll Plaza KSRTC Buses Blocked Incident Failure Happened"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388069/panniyankara-toll-plaza-ksrtc-buses-blocked-fastag-payment-bank-failure"
published_at: "2026-10-21T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8918f10d97_1000241689.jpg"
keywords: ["Panniyankara Toll Plaza", "Union Bank Technical Issue", "KSRTC Tender"]
---

# പന്നിയങ്കര ടോൾ പ്ലാസയിൽ ബസുകൾ തടഞ്ഞ സംഭവം; ഫാസ്റ്റാഗ് പെയ്മെന്റുകൾ കൃത്യം, വീഴ്ച പറ്റിയത് ബാങ്കിനെന്ന് കെഎസ്ആർടിസി

> **Lead Summary:** **പന്നിയങ്കര : ** പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞിട്ട സംഭവത്തിൽ വീഴ്ച പറ്റിയത് ബാങ്കിനെന്ന് കെഎസ്ആർടിസി. പെയ്മെന്റുകൾ കൃത്യമായി അടയ്ക്കാറുണ്ടെന്നും ഉണ്ടായത് ബാങ്കിന്റെ ഭാഗത്തുനിന്നുള്ള സാങ്കേതിക പ്രശ്നമാണെന്നും കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.

## Article Content

**പന്നിയങ്കര : ** പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞിട്ട സംഭവത്തിൽ വീഴ്ച പറ്റിയത് ബാങ്കിനെന്ന് കെഎസ്ആർടിസി. പെയ്മെന്റുകൾ കൃത്യമായി അടയ്ക്കാറുണ്ടെന്നും ഉണ്ടായത് ബാങ്കിന്റെ ഭാഗത്തുനിന്നുള്ള സാങ്കേതിക പ്രശ്നമാണെന്നും കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.

ഇത്തരം പെയ്മെന്റുകളുടെ ഉത്തരവാദിത്വം കെഎസ്ആർടിസി ടെൻഡർ നടപടികളിലൂടെ ഇത്തവണ ഏൽപ്പിച്ചിരിക്കുന്നത് യൂണിയൻ ബാങ്കിനെയാണ്. യൂണിയൻ ബാങ്ക് വിഷയത്തിൽ ആഭ്യന്തര അന്വേഷണം നടത്തും. ബാങ്ക് അന്വേഷണ റിപ്പോർട്ട് കെഎസ്ആർടിസിക്ക് നൽകും.

കഴിഞ്ഞ ദിവസമാണ് പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞിട്ടത്. രാവിലെ അന്തർസംസ്ഥാന ബസുകൾ ഉൾപ്പെടെ 5 ബസുകളാണ് തൃശൂരിലേക്ക് വരുന്നതിനിടയിൽ ടോൾ പ്ലാസയിൽ തടഞ്ഞിട്ടത്.

ഇതോടെ യാത്രക്കാർ ബസ് ജീവനക്കാരുമായി തർക്കത്തിലായി. ഒടുവിൽ യാത്രക്കാരെ ഇറക്കി ബസുകൾ ടോൾ പ്ലാസയ്ക്ക് സമീപം മാറ്റിയിടുകയും പിന്നീട് യാത്രക്കാർ മറ്റു ബസുകളിൽ കയറിയാണ് യാത്ര തുടർന്നത്.

ബസ് ജീവനക്കാർ തൃശൂർ ഡിപ്പോയുമായി ബന്ധപ്പെടുകയും ഒടുവിൽ കണ്ടക്ടർ ഗൂഗിൾ പേ വഴി ടോൾ പ്ലാസയിൽ പണമടച്ചതോടെയാണ് ടോൾ പ്ലാസ ജീവനക്കാർ ബസ് കടത്തിവിട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388069/panniyankara-toll-plaza-ksrtc-buses-blocked-fastag-payment-bank-failure)