---
title: "സിഎംഎൽ മാനന്തവാടി രൂപതാ ബൈബിൾ കലോത്സവം; ചുങ്കക്കുന്ന് മേഖലയ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്"
english_title: "CML Mananthavady Diocelese Bible Kalolsavam Chungakkunnu Overall Championship"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388128/cml-mananthavady-diocelese-bible-kalolsavam-chungakkunnu-overall-championship"
published_at: "2026-10-22T07:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad96eaf413b4_1000357480.jpg"
keywords: ["Wayanad"]
---

# സിഎംഎൽ മാനന്തവാടി രൂപതാ ബൈബിൾ കലോത്സവം; ചുങ്കക്കുന്ന് മേഖലയ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്

> **Lead Summary:** **സുൽത്താൻ ബത്തേരി**: ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതാ ബൈബിൾ കലോത്സവത്തിൽ 644 പോയിന്റോടെ ചുങ്കക്കുന്ന് മേഖല ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 623 പോയിന്റ് നേടിയ മണിമൂളി മേഖല രണ്ടാം സ്ഥാനവും 585 പോയിന്റോടെ ബത്തേരി മേഖല മൂന്നാം സ്ഥാനവും നേടി.

## Article Content

**സുൽത്താൻ ബത്തേരി**: ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതാ ബൈബിൾ കലോത്സവത്തിൽ 644 പോയിന്റോടെ ചുങ്കക്കുന്ന് മേഖല ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 623 പോയിന്റ് നേടിയ മണിമൂളി മേഖല രണ്ടാം സ്ഥാനവും 585 പോയിന്റോടെ ബത്തേരി മേഖല മൂന്നാം സ്ഥാനവും നേടി.

സുൽത്താൻ ബത്തേരിയിൽ നടന്ന കലോത്സവത്തിൽ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തിലധികം മത്സരാർത്ഥികൾ പങ്കെടുത്തു. മേഖല ഡയറക്ടർ ഫാ. സെബിൻ ഐക്കരത്താഴത്ത്, പ്രസിഡന്റ് ക്രിസ്റ്റോ വടക്കേക്കര, സെക്രട്ടറി ജോമോൻ മേക്കൽ, സിസ്റ്റർ ആൻസി എസ്എച്ച് എന്നിവർ ചുങ്കക്കുന്ന് മേഖലയുടെ വിജയത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388128/cml-mananthavady-diocelese-bible-kalolsavam-chungakkunnu-overall-championship)