---
title: "ജനമൈത്രി പോലീസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു"
english_title: "Janamaithri Police football Tournament Kelakam Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388131/janamaithri-police-football-tournament-kelakam-peravoor"
published_at: "2026-10-22T07:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad9726b81c83_1000357517.jpg"
keywords: ["Peravoor", "Kelakam"]
---

# ജനമൈത്രി പോലീസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

> **Lead Summary:** **പേരാവൂർ**: കേളകം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ പരിധിയിലെ ഉന്നതിയിലെ കായികതാരങ്ങൾക്കായി സംഘടിപ്പിച്ച കായിക മത്സരങ്ങളുടെയും അദാലത്തിന്റെയും ഭാഗമായുള്ള ഫുട്ബോൾ ടൂർണമെന്റിൽ വളയഞ്ചാൽ ദേശാഭിമാനി ജേതാക്കളായി. പേരാവൂർ ടർഫിൽ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ കൊളക്കാട് എഫ്സി റാപ്റ്റേഴ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വളയഞ്ചാൽ ദേശാഭിമാനി പരാജയപ്പെടുത്തിയത്.

## Article Content

**പേരാവൂർ**: കേളകം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ പരിധിയിലെ ഉന്നതിയിലെ കായികതാരങ്ങൾക്കായി സംഘടിപ്പിച്ച കായിക മത്സരങ്ങളുടെയും അദാലത്തിന്റെയും ഭാഗമായുള്ള ഫുട്ബോൾ ടൂർണമെന്റിൽ വളയഞ്ചാൽ ദേശാഭിമാനി ജേതാക്കളായി. പേരാവൂർ ടർഫിൽ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ കൊളക്കാട് എഫ്സി റാപ്റ്റേഴ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വളയഞ്ചാൽ ദേശാഭിമാനി പരാജയപ്പെടുത്തിയത്.

മത്സരങ്ങളുടെ ഉദ്ഘാടനം പേരാവൂർ സിഐ രജീഷ് തെരുവത്ത് പീടികയിൽ നിർവഹിച്ചു. കേളകം എസ്ഐ മെൽവിൻ വിൻസന്റ്, പേരാവൂർ എസ്ഐ നിതിൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കേളകം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുള്ള എട്ട് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്.

ടൂർണമെന്റിലെ മികച്ച കളിക്കാരനായി വളയഞ്ചാൽ ദേശാഭിമാനിയുടെ മിഥുൻ രാജിനെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388131/janamaithri-police-football-tournament-kelakam-peravoor)