---
title: "എസ്എംഎ ബാധിത കുഞ്ഞുങ്ങൾക്ക് മരുന്ന് നൽകിയതിൽ വിവാദം; ആരോഗ്യമന്ത്രിയും മരുന്ന് കമ്പനി പ്രതിനിധികളും കൂടിക്കാഴ്ച നടത്തിയ ദൃശ്യങ്ങൾ പുറത്ത്"
english_title: "SMA Medicine Controversy Health Minister Meeting With Natco Company Visuals Out"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388155/sma-medicine-controversy-health-minister-meeting-with-natco-company-visuals-out"
published_at: "2026-10-22T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad99b5d2c3ba_1000357878.jpg"
keywords: ["Sma", "Medicine"]
---

# എസ്എംഎ ബാധിത കുഞ്ഞുങ്ങൾക്ക് മരുന്ന് നൽകിയതിൽ വിവാദം; ആരോഗ്യമന്ത്രിയും മരുന്ന് കമ്പനി പ്രതിനിധികളും കൂടിക്കാഴ്ച നടത്തിയ ദൃശ്യങ്ങൾ പുറത്ത്

> **Lead Summary:** **തിരുവനന്തപുരം**: സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച കുഞ്ഞുങ്ങൾക്ക് പുതിയ മരുന്ന് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, ആരോഗ്യമന്ത്രി കെ മുരളീധരനും മരുന്നുകമ്പനിയായ നാറ്റ്കോ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പുറത്ത്. പുതിയ മരുന്നിനുള്ള ഫയൽ നീക്കത്തിനിടെയായിരുന്നു കൂടിക്കാഴ്ച. സിഎസ്ആർ സഹായവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ചയെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

## Article Content

**തിരുവനന്തപുരം**: സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച കുഞ്ഞുങ്ങൾക്ക് പുതിയ മരുന്ന് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, ആരോഗ്യമന്ത്രി കെ മുരളീധരനും മരുന്നുകമ്പനിയായ നാറ്റ്കോ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പുറത്ത്. പുതിയ മരുന്നിനുള്ള ഫയൽ നീക്കത്തിനിടെയായിരുന്നു കൂടിക്കാഴ്ച. സിഎസ്ആർ സഹായവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ചയെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

കെ മുരളീധരന്റെ ഓഫീസിൽ എത്തി നാറ്റ്കോ കമ്പനി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. കമ്പനി പ്രതിനിധികൾക്കൊപ്പം എസ്എടി സൂപ്രണ്ട് ഡോ. ഐ റിയാസും ഉണ്ടായിരുന്നു. അതേസമയം ക്ലിനിക്കൽ ട്രയൽ എന്നെഴുതിയ മരുന്നുകൾ വിതരണം ചെയ്തതിൽ ഡോക്ടർമാർക്ക് വീഴ്ചയുണ്ടായെന്ന് വിലയിരുത്തൽ. ക്ലിനിക്കൽ ട്രയൽ എന്ന് രേഖപ്പെടുത്തി നൽകിയ മരുന്നുകൾ അടിയന്തരമായി ആശുപത്രിയിൽ തിരികെ എത്തിക്കണം എന്ന് നിർദേശം നൽകിയിരുന്നു.

സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച കുഞ്ഞുങ്ങൾക്ക് വിദേശനിർമിത മരുന്ന് ആയിരുന്നു നൽകിയിരുന്നത്. ഇതിന് 5 ലക്ഷത്തോളം രൂപ വില വരും. ഇന്ത്യൻ നിർമിത മരുന്ന് നൽകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വിദഗ്ധസമിതിയെ രൂപീകരിക്കുകയും അതുമായി ബന്ധപ്പെട്ട പഠനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യൻ നിർമിത മരുന്ന് വാങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിരുന്നില്ല. ഇതിനിടെ വിദേശനിർമിത മരുന്നിന് പകരം ഇന്ത്യയിൽ നിന്നുള്ള മരുന്ന് രോഗബാധിതർക്ക് നൽകാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388155/sma-medicine-controversy-health-minister-meeting-with-natco-company-visuals-out)