---
title: "വോട്ടർപട്ടിക പുതുക്കൽ; കരട് വോട്ടർ പട്ടിക നവംബർ 12ന് പ്രസിദ്ധീകരിക്കും"
english_title: "Kannur Voter List Revision Draft Electoral Roll To Be Published On November 12"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388337/kannur-voter-list-revision-draft-electoral-roll-to-be-published-on-november-12"
published_at: "2026-10-23T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb09c83bacb_1000360000.jpg"
keywords: ["Voterlist", "Kannur"]
---

# വോട്ടർപട്ടിക പുതുക്കൽ; കരട് വോട്ടർ പട്ടിക നവംബർ 12ന് പ്രസിദ്ധീകരിക്കും

> **Lead Summary:** **കണ്ണൂർ**: സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടർ പി വിഷ്ണുരാജിന്റെ അധ്യക്ഷതയിൽ ജില്ലയിലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തു. വോട്ടർപട്ടിക പുതുക്കുന്നതുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രാരംഭ നടപടികളുമായി മുഴുവൻ രാഷ്ട്രീയ കക്ഷികളും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

## Article Content

**കണ്ണൂർ**: സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടർ പി വിഷ്ണുരാജിന്റെ അധ്യക്ഷതയിൽ ജില്ലയിലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തു. വോട്ടർപട്ടിക പുതുക്കുന്നതുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രാരംഭ നടപടികളുമായി മുഴുവൻ രാഷ്ട്രീയ കക്ഷികളും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

കരട് വോട്ടർപട്ടിക 2026 നവംബർ 12ന് പ്രസിദ്ധീകരിക്കും. അന്നുമുതൽ ഡിസംബർ 11 വരെ വോട്ടർപട്ടിക സംബന്ധിച്ച അഭിപ്രായങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാം. ഡിസംബർ 28ന് പരാതികളിൽ പരിഹാരമുണ്ടാകും. 2027 ജനുവരി 4ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.

1200ലേറെ വോട്ടർമാരുള്ള 202 ബൂത്തുകളാണ് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലുള്ളത്. ഇവിടങ്ങളിലെ വോട്ടർമാരുടെ എണ്ണം നിജപ്പെടുത്തി ബൂത്തുകൾ ക്രമീകരിക്കുന്നതിനും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സഹകരിക്കണമെന്ന് ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു.

യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് പുറമെ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ പി എൻ പുരുഷോത്തമൻ, ഇ ആർ ഒ മാർ, ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർമാർ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388337/kannur-voter-list-revision-draft-electoral-roll-to-be-published-on-november-12)