---
title: "വികസിത് ഭാരത് യൂത്ത് പാർലമെന്റ് ജില്ലാതല മത്സരം: അപേക്ഷകൾ ക്ഷണിച്ചു"
english_title: "Viksit Bharat Youth Parliament District Level Competition Applications Invited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388449/viksit-bharat-youth-parliament-district-level-competition-applications-invited"
published_at: "2026-10-24T08:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc1f3b0228c_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: ["Kannur", "Apply"]
---

# വികസിത് ഭാരത് യൂത്ത് പാർലമെന്റ് ജില്ലാതല മത്സരം: അപേക്ഷകൾ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ**: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള മൈ ഭാരത് സംഘടിപ്പിക്കുന്ന വികസിത് ഭാരത് യൂത്ത് പാർലമെന്റ് ജില്ലാതല മത്സരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. വികസിത ഭാരത സങ്കൽപ്പങ്ങൾക്ക് യുവാക്കളുടെ സൃഷ്ടിപരമായ ആശയങ്ങളും നയപരമായ നിർദേശങ്ങളും രൂപപ്പെടുത്തുന്നതിനുള്ള വേദിയാണിത്.

## Article Content

**കണ്ണൂർ**: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള മൈ ഭാരത് സംഘടിപ്പിക്കുന്ന വികസിത് ഭാരത് യൂത്ത് പാർലമെന്റ് ജില്ലാതല മത്സരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. വികസിത ഭാരത സങ്കൽപ്പങ്ങൾക്ക് യുവാക്കളുടെ സൃഷ്ടിപരമായ ആശയങ്ങളും നയപരമായ നിർദേശങ്ങളും രൂപപ്പെടുത്തുന്നതിനുള്ള വേദിയാണിത്.

ഓരോ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 3 പേർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. സംസ്ഥാനതല മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ന്യൂ ഡൽഹിയിലെ പാർലമെന്റ് മന്ദിരത്തിൽ സംഘടിപ്പിക്കുന്ന ദേശീയതല മത്സരത്തിൽ (ജനുവരി 10,11,12) പങ്കെടുക്കാം.

> പ്രായപരിധി: 18-25 വയസ്സ് (2026 ആഗസ്റ്റ് 17ന്). ജില്ലാതല വിഷയം: "ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്" (മലയാളം/ഇംഗ്ലീഷ്/ഹിന്ദി). സമയ പരിധി മൂന്ന് മിനുട്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 2. ഫോൺ: 0497 2700881.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388449/viksit-bharat-youth-parliament-district-level-competition-applications-invited)