---
title: "ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; 1081 കോടി രൂപ അനുവദിച്ചു"
english_title: "Kerala Welfare Pension Distribution From Monday 1081 Crore Allocated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388612/kerala-welfare-pension-distribution-from-monday-1081-crore-allocated"
published_at: "2026-10-25T06:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6add5b6d6c749_images_(57).jpeg"
keywords: ["Thiruvananthapuram", "Pension"]
---

# ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; 1081 കോടി രൂപ അനുവദിച്ചു

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഇതിനായി സംസ്ഥാന സർക്കാർ 1081 കോടി രൂപ അനുവദിച്ചു.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഇതിനായി സംസ്ഥാന സർക്കാർ 1081 കോടി രൂപ അനുവദിച്ചു.

ഇതിൽ ക്ഷേമ പെൻഷന് മാത്രം 961.64 കോടി രൂപയാണ് അനുവദിച്ചത്. ക്ഷേമനിധി ബോർഡ് പെൻഷനായി 119.47 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഗുണഭോക്താക്കൾക്ക് ആശ്വാസമാകുന്നതാണ് പെൻഷൻ വിതരണം.

മുടങ്ങാതെ പെൻഷൻ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388612/kerala-welfare-pension-distribution-from-monday-1081-crore-allocated)