---
title: "17-കാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു; അഡീഷണൽ ജഡ്ജിയുടെ മകൻ കസ്റ്റഡിയിൽ"
english_title: "17 Year Old Car Accident Scooter Rider Died Kochi Cheranallur Additional Judge Son Custody"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388637/17-year-old-car-accident-scooter-rider-died-kochi-cheranallur-additional-judge-son-custody"
published_at: "2026-10-25T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6add8ea1037f5_1000363231.jpg"
keywords: ["Kochi", "Accident", "Dead"]
---

# 17-കാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു; അഡീഷണൽ ജഡ്ജിയുടെ മകൻ കസ്റ്റഡിയിൽ

> **Lead Summary:** **കൊച്ചി**: ചേരാനല്ലൂരിൽ പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ജയബാലകൃഷ്ണന്റെ പിന്നിൽ കാർ ഇടിക്കുകയായിരുന്നു.

## Article Content

**കൊച്ചി**: ചേരാനല്ലൂരിൽ പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ജയബാലകൃഷ്ണന്റെ പിന്നിൽ കാർ ഇടിക്കുകയായിരുന്നു.

കാർ ഓടിച്ചിരുന്ന 17 വയസുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. അഡീഷണൽ ജഡ്ജിയുടെ മകനാണ് പിടിയിലായതെന്നാണ് പോലീസ് നൽകുന്ന വിവരം. അച്ഛനായ ജഡ്ജിയുടെ പേരിലാണ് കാറെന്നും കേസെടുത്തെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിക്കുന്നത് സംബന്ധിച്ച് കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388637/17-year-old-car-accident-scooter-rider-died-kochi-cheranallur-additional-judge-son-custody)