---
title: "പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: 2 ഉദ്യോഗസ്ഥരെ പ്രതി ചേർക്കാൻ ക്രൈംബ്രാഞ്ച്"
english_title: "PSC Exam Fraud Crime Branch To add 2 Officials As Accused"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388644/psc-exam-fraud-crime-branch-to-add-2-officials-as-accused"
published_at: "2026-10-25T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6add9b22e2e91_images_(27).jpeg"
keywords: ["Thiruvananthapuram", "Psc"]
---

# പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: 2 ഉദ്യോഗസ്ഥരെ പ്രതി ചേർക്കാൻ ക്രൈംബ്രാഞ്ച്

> **Lead Summary:** **തിരുവനന്തപുരം**: പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ രണ്ട് ഉദ്യോഗസ്ഥരെ പ്രതി ചേർക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ചോദ്യം ചെയ്യാനായി രണ്ട് പിഎസ്‌സി അംഗങ്ങൾക്ക് വീണ്ടും നോട്ടീസ് നൽകാനും തീരുമാനമായിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം**: പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ രണ്ട് ഉദ്യോഗസ്ഥരെ പ്രതി ചേർക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ചോദ്യം ചെയ്യാനായി രണ്ട് പിഎസ്‌സി അംഗങ്ങൾക്ക് വീണ്ടും നോട്ടീസ് നൽകാനും തീരുമാനമായിട്ടുണ്ട്.

കഴിഞ്ഞ ദിവസം ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ചോദ്യം ചെയ്ത് പിഎസ്‌സി നൽകിയ ഹർജി പരിഗണിക്കവേ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം നേരിട്ടിരുന്നു.

പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണമെന്ന് സർക്കാരിനോട് ചോദിച്ച ഹൈക്കോടതി, പിഎസ്‌സിയും സർക്കാരും ഭായ് ഭായ് കളിച്ചാൽ ജനങ്ങൾക്ക് സംശയം തോന്നുമെന്നും വിമർശിച്ചിരുന്നു. അന്വേഷണത്തോട് പിഎസ്‌സി സഹകരിക്കുന്നില്ലെന്ന് സർക്കാർ ആവർത്തിച്ചു വ്യക്തമാക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388644/psc-exam-fraud-crime-branch-to-add-2-officials-as-accused)