---
title: "പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണം; രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ"
english_title: "Governor Recommends Removal Of PSC Chairman And Members To President"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388645/governor-recommends-removal-of-psc-chairman-and-members-to-president"
published_at: "2026-10-25T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6add9c9f92829_1000363366.jpg"
keywords: ["Thiruvananthapuram", "Psc"]
---

# പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണം; രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ

> **Lead Summary:** തിരുവനന്തപുരം: പിഎസ്‌സി ചെയർമാനെ പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ. രാജേന്ദ്ര അർലേക്കറാണ് സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പ് ശുപാർശ നൽകിയത്.

## Article Content

തിരുവനന്തപുരം: പിഎസ്‌സി ചെയർമാനെ പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ. രാജേന്ദ്ര അർലേക്കറാണ് സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പ് ശുപാർശ നൽകിയത്.

സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഗവർണറുടെ നടപടി ഉണ്ടാകുന്നത്. ചെയർമാൻ അടക്കം ആകെ 16 അംഗങ്ങളെ പുറത്താക്കണമെന്നാണ് റിപ്പോർട്ടിൽ ഉള്ളത്.

പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് ഗവർണറുടെ നിർണായക നീക്കം. സംഭവത്തിൽ രാഷ്ട്രപതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388645/governor-recommends-removal-of-psc-chairman-and-members-to-president)