---
title: "വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു"
english_title: "Kerala Motor Workers Welfare Fund Educational Scholarship Application 2026-27"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388653/"
published_at: "2026-10-25T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6addafb7cf356_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: ["Kannur", "Apply"]
---

# വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** : 2026-27 അധ്യയന വർഷത്തേക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പിന് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

## Article Content

**കണ്ണൂർ** : 2026-27 അധ്യയന വർഷത്തേക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പിന് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഗവൺമെന്റ്, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 8-ാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്സ് വരെ പഠിക്കുന്ന കുട്ടികൾക്കാണ് അവസരം. 8, 9, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഒഴികെയുള്ളവർ സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന കോഴ്സിന്റെ യോഗ്യതാ പരീക്ഷയ്ക്ക് 50% മാർക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം.

31/03/2026 ന് മുമ്പ് അംഗത്വമെടുത്ത തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോം കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://kmtwwfb.kerala.gov.in ൽ നിന്നും ലഭിക്കും.

പൂരിപ്പിച്ച അപേക്ഷകൾ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ് തുടങ്ങിയ രേഖകൾ സഹിതം ഓൺലൈനായി 2026 നവംബർ 30 വരെ സ്വീകരിക്കുമെന്ന് ജില്ല എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

ഫോൺ: 0497-2705197

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388653/)