---
title: "ചേരാനെല്ലൂർ അപകടം: 17കാരൻ രാത്രി കാറുമായി ഇറങ്ങിയത് റീൽസ് ഷൂട്ടിന്"
english_title: "Cheranallur Accident 17 Year Old Drove Car At 104 Kmph For Reels Shoot Police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388770/cheranallur-accident-17-year-old-drove-car-at-104-kmph-for-reels-shoot-police"
published_at: "2026-10-26T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adee19b76f94_1000364391.jpg"
keywords: ["Kochi", "Accident", "Dead"]
---

# ചേരാനെല്ലൂർ അപകടം: 17കാരൻ രാത്രി കാറുമായി ഇറങ്ങിയത് റീൽസ് ഷൂട്ടിന്

> **Lead Summary:** **കൊച്ചി**: ചേരാനെല്ലൂരിൽ അമിതവേഗത്തിൽ കാർ ഓടിച്ച് ഒരാളുടെ മരണത്തിന് ഇടയാക്കിയ 17കാരൻ സ്ഥിരമായി വാഹനം ഓടിക്കുന്നയാളെന്ന് പോലീസ്.

## Article Content

**കൊച്ചി**: ചേരാനെല്ലൂരിൽ അമിതവേഗത്തിൽ കാർ ഓടിച്ച് ഒരാളുടെ മരണത്തിന് ഇടയാക്കിയ 17കാരൻ സ്ഥിരമായി വാഹനം ഓടിക്കുന്നയാളെന്ന് പോലീസ്.

അതിവേഗത്തിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കാനായിരുന്നു രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്ന് പോലീസ് പറയുന്നു. അപകടം സംഭവിക്കുന്നതിന് മുമ്പ് 17കാരൻ 104 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.

ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരിച്ചത്. അപകടത്തിന് പിന്നാലെ 17കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പ്രതിക്കെതിരെ പോലീസ് 181, 183 മോട്ടോർ ആക്ട് ചുമത്തിയിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചു, അമിതവേഗതയിൽ വാഹനം ഓടിച്ചു എന്നിവയാണ് വകുപ്പുകൾ. അതേസമയം അപകടത്തിൽ വാഹന ഉടമയായ അഡീഷണൽ ജഡ്ജിക്ക് എതിരെ കേസ് എടുക്കുന്നതിൽ തുടർനടപടി ഇന്ന് ഉണ്ടായേക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388770/cheranallur-accident-17-year-old-drove-car-at-104-kmph-for-reels-shoot-police)