---
title: "ചേരാനല്ലൂരിലെ ബെൻസ് കാർ അപകടം: വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസെടുത്തു"
english_title: "Cheranallur Benz Car Accident Case Filed Against Judge Vehicle Owner"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388781/cheranallur-benz-car-accident-case-against-judge-vehicle-owner"
published_at: "2026-10-26T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adeebde00c48_1000364391.jpg"
keywords: ["Kochi", "Accident", "Dead"]
---

# ചേരാനല്ലൂരിലെ ബെൻസ് കാർ അപകടം: വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസെടുത്തു

> **Lead Summary:** **കൊച്ചി**: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ച കേസിൽ വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസെടുത്ത് പോലീസ്. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് 17കാരന്റെ പിതാവും വാഹന ഉടമയുമായ ജഡ്ജിക്കെതിരെ പോലീസ് കേസെടുത്തത്.

## Article Content

**കൊച്ചി**: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ച കേസിൽ വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസെടുത്ത് പോലീസ്. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് 17കാരന്റെ പിതാവും വാഹന ഉടമയുമായ ജഡ്ജിക്കെതിരെ പോലീസ് കേസെടുത്തത്.

പ്രായപൂർത്തിയാകാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കാനും പോലീസ് അപേക്ഷ നൽകും. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകുക.

ഞായറാഴ്ച പുലർച്ചെയാണ് അഡീഷണൽ ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388781/cheranallur-benz-car-accident-case-against-judge-vehicle-owner)