---
title: "കൊക്കോ തൈ വിതരണം സംഘടിപ്പിച്ചു"
english_title: "Cocoa Seedling Distribution Organized Kanichar Grama Panchayat Janakeeya Soothrana Project"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388807/kanichar-panchayat-cocoa-seedling-distribution-janakeeya-soothranam-100-farmers"
published_at: "2026-10-26T14:10:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf12660cb1a_1000242487.jpg"
keywords: ["Kanichar Grama Panchayat", "Cocoa Seedling Distribution", "Janakeeya Soothranam"]
---

# കൊക്കോ തൈ വിതരണം സംഘടിപ്പിച്ചു

> **Lead Summary:** **കണിച്ചാർ : ** കണിച്ചാർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയ കൊക്കോ തൈകളുടെ വിതരണം സംഘടിപ്പിച്ചു. കണിച്ചാർ പഞ്ചായത്തിലെ 100 ഓളം കർഷകർക്ക് 3000 ത്തോളം കൊക്കോ തൈകളാണ് വിതരണം ചെയ്തത്.

## Article Content

**കണിച്ചാർ : ** കണിച്ചാർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയ കൊക്കോ തൈകളുടെ വിതരണം സംഘടിപ്പിച്ചു. കണിച്ചാർ പഞ്ചായത്തിലെ 100 ഓളം കർഷകർക്ക് 3000 ത്തോളം കൊക്കോ തൈകളാണ് വിതരണം ചെയ്തത്.

വിതരണ പരിപാടിയുടെ ഉദ്ഘാടനം കണിച്ചാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ നിർവഹിച്ചു. ഭരണസമിതി അംഗം മിനി ജോയ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ അരുൺ ജോസ് സ്വാഗതവും, കൃഷി അസിസ്റ്റന്റ് ആന്റണി ജേക്കബ് നന്ദിയും അറിയിച്ചു സംസാരിച്ചു. ഭരണ സമിതി അംഗം ഷീബ തോമസ് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388807/kanichar-panchayat-cocoa-seedling-distribution-janakeeya-soothranam-100-farmers)