---
title: "എംഎൽഎമാരുടെ ശമ്പളം കൂട്ടും; ചെലവ് കണക്കിലെടുത്ത് തീരുമാനമെന്ന് മന്ത്രി സണ്ണി ജോസഫ്"
english_title: "MLA Salary hike Decision Considering Expenses Says Minister Sunny Joseph"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388913/mla-salary-hike-decision-considering-expenses-says-minister-sunny-joseph"
published_at: "2026-10-27T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae014fda1e5f_1000365975.jpg"
keywords: ["MLA Salary", "Sunny Joseph", "Kerala"]
---

# എംഎൽഎമാരുടെ ശമ്പളം കൂട്ടും; ചെലവ് കണക്കിലെടുത്ത് തീരുമാനമെന്ന് മന്ത്രി സണ്ണി ജോസഫ്

> **Lead Summary:** **തിരുവനന്തപുരം** : നിലവിലെ ശമ്പളവും ആനുകൂല്യവും മണ്ഡലത്തിലെ ചെലവുകൾക്ക് തികയുന്നില്ലെന്ന എംഎൽഎമാരുടെ പരിഭവത്തിന് പരിഹാരമാകുന്നു. എംഎൽഎമാരുടെ ശമ്പളം വർധിപ്പിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

## Article Content

**തിരുവനന്തപുരം** : നിലവിലെ ശമ്പളവും ആനുകൂല്യവും മണ്ഡലത്തിലെ ചെലവുകൾക്ക് തികയുന്നില്ലെന്ന എംഎൽഎമാരുടെ പരിഭവത്തിന് പരിഹാരമാകുന്നു. എംഎൽഎമാരുടെ ശമ്പളം വർധിപ്പിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും ഇത് സംബന്ധിച്ച് ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎമാരുടെ ചെലവ് കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2018ലാണ് എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പുതുക്കിയത്. ശമ്പളപരിഷ്കരണം പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻനായർ കമ്മീഷൻ 30-35 ശതമാനംവരെ വർധനയാണ് ശുപാർശ ചെയ്തിരുന്നത്.

നിലവിൽ എംഎൽഎമാരുടെ ശമ്പളവും മണ്ഡലം അലവൻസ്, ടെലിഫോൺ അലവൻസ്, യാത്രാബത്ത തുടങ്ങിയവ അടക്കമുള്ള ആനുകൂല്യങ്ങളും 39,500 രൂപയിൽനിന്ന് 70,000 രൂപയാക്കിയാണ് 2018-ൽ ഉയർത്തിയത്.

മന്ത്രിമാരുടെ ശമ്പളം 55,012-ൽനിന്ന് 97,429 രൂപയായും ഉയർത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388913/mla-salary-hike-decision-considering-expenses-says-minister-sunny-joseph)