---
title: "ഗ്യാനേഷ് കുമാറിന്റെ രാജിയല്ലാതെ മറ്റൊന്നുമില്ല; ഇന്ന് ദില്ലിയിൽ സിപിഐയുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങല"
english_title: "CPI Human Chain Protest In Delhi Demanding Gyanesh Kumar Resignation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388924/cpi-human-chain-protest-in-delhi-demanding-gyanesh-kumar-resignation"
published_at: "2026-10-27T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae029bb81a57_1000366115.jpg"
keywords: ["CPI", "Gyanesh Kumar", "Delhi Protest"]
---

# ഗ്യാനേഷ് കുമാറിന്റെ രാജിയല്ലാതെ മറ്റൊന്നുമില്ല; ഇന്ന് ദില്ലിയിൽ സിപിഐയുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങല

> **Lead Summary:** **ഡൽഹി** : മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നു. ഇന്ന് ദില്ലിയിൽ സിപിഐയുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങല തീർക്കും.

## Article Content

**ഡൽഹി** : മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നു. ഇന്ന് ദില്ലിയിൽ സിപിഐയുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങല തീർക്കും.

നൂറുകണക്കിനുപേരെ അണിനിരത്തിയുള്ള മനുഷ്യച്ചങ്ങല ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങും. സിപിഐ ദേശീയ ആസ്ഥാനമായ അജോയ് ഭവനിൽ നിന്ന് പ്രവർത്തകരും നേതാക്കളും പ്രകടനമായി ഐടിഒയിലേക്ക് പോകും. അവിടെയാകും മനുഷ്യച്ചങ്ങല തീർക്കുക. പോലീസ് അനുമതി ലഭിച്ചിട്ടില്ലെങ്കിലും പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് സിപിഐയുടെ തീരുമാനം.

മുപ്പതാം തീയതി ഇന്ത്യ സഖ്യം മോക് പാർലമെന്റ് സംഘടിപ്പിക്കുന്നുണ്ട്. ഒന്നാം തീയതി റാം ലീല മൈതാനിയിൽ ആഹ്വാനം ചെയ്തിട്ടുള്ള ദില്ലി ചലോ മാർച്ചിൽ പതിനായിരങ്ങൾ പങ്കെടുക്കും.

ദില്ലി പോലീസ് ഈ രാഷ്ട്രീയ റാലിക്ക് ഔദ്യോഗികമായി അനുമതി നൽകിയിട്ടുണ്ട്. നവംബർ 1ന് നടക്കുന്ന ഈ മഹാറാലിയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ ദേശീയ നേതാക്കൾ പങ്കെടുക്കുമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങൾ ഇതിൽ അണിനിരക്കുമെന്നും കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388924/cpi-human-chain-protest-in-delhi-demanding-gyanesh-kumar-resignation)