---
title: "ആണ്ടിപ്പെട്ടി ജില്ലാ ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടി; കേരളം-തമിഴ്‌നാട് ചെക്ക് പോസ്റ്റുകളിൽ ജാഗ്രതാ നിർദേശം"
english_title: "17 Inmates Escape Andipatti Jail Alert At Kerala Tamil Nadu Check Posts"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388931/"
published_at: "2026-10-27T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0312f904d6_police.1697912334.jpg"
keywords: ["Andipatti Jail", "Theni", "Jail Break"]
---

# ആണ്ടിപ്പെട്ടി ജില്ലാ ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടി; കേരളം-തമിഴ്‌നാട് ചെക്ക് പോസ്റ്റുകളിൽ ജാഗ്രതാ നിർദേശം

> **Lead Summary:** **തേനി**: തമിഴ്‌നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിലെ ജില്ലാ ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടി. സുരക്ഷക്കുണ്ടായിരുന്ന പോലീസുകാരെ ആക്രമിച്ചാണ് വിചാരണ തടവുകാർ രക്ഷപ്പെട്ടത്. രക്ഷപ്പെട്ടവർക്കായി പോലീസ് പരിശോധന നടത്തുന്നു. ഒരാളെ പിടികൂടി.

## Article Content

**തേനി**: തമിഴ്‌നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിലെ ജില്ലാ ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടി. സുരക്ഷക്കുണ്ടായിരുന്ന പോലീസുകാരെ ആക്രമിച്ചാണ് വിചാരണ തടവുകാർ രക്ഷപ്പെട്ടത്. രക്ഷപ്പെട്ടവർക്കായി പോലീസ് പരിശോധന നടത്തുന്നു. ഒരാളെ പിടികൂടി.

കേരള-തമിഴ്‌നാട് അതിർത്തിയിലെ ചെക്ക് പോസ്റ്റുകളിലും ജാഗ്രതാ നിർദേശം നൽകി. രക്ഷപ്പെട്ടവർ ഇടുക്കി വഴി കേരളത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് നിർദേശം നൽകിയത്. തടവുകാരുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388931/)