---
title: "കണ്ണൂർ ജില്ലയിൽ തീർപ്പാക്കിയത് 3,214 ഭൂമി തരംമാറ്റൽ അപേക്ഷകൾ"
english_title: "Kannur Clears 3,214 Land Conversion Applications Under 100-Day Action Plan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388933/kannur-clears-3214-land-conversion-applications-100-day-action-plan"
published_at: "2026-10-27T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae03377721a8_govt-files.1624468420_(2).jpg"
keywords: []
---

# കണ്ണൂർ ജില്ലയിൽ തീർപ്പാക്കിയത് 3,214 ഭൂമി തരംമാറ്റൽ അപേക്ഷകൾ

> **Lead Summary:** കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി ജില്ലയിൽ 3,214 തരംമാറ്റൽ അപേക്ഷകൾ തീർപ്പാക്കി. കണ്ണൂർ റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്ടറുടെ ഓഫിസിലാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ തീർപ്പാക്കിയത്-1,056 അപേക്ഷകൾ.

## Article Content

കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി ജില്ലയിൽ 3,214 തരംമാറ്റൽ അപേക്ഷകൾ തീർപ്പാക്കി. കണ്ണൂർ റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്ടറുടെ ഓഫിസിലാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ തീർപ്പാക്കിയത്-1,056 അപേക്ഷകൾ.

​നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ഡേറ്റ ബാങ്കിൽ തെറ്റായി ഉൾപ്പെട്ട ഭൂമി അതിൽ നിന്ന് ഒഴിവാക്കി കിട്ടുന്നതിനായുള്ള 881 അപേക്ഷകളും ഡേറ്റ ബാങ്കിൽ ഉൾപ്പെടാത്തതും എന്നാൽ റവന്യൂ രേഖകളിൽ നിലം എന്ന് രേഖപ്പെടുത്തിയതുമായ 50 സെന്റിൽ താഴെയുള്ള ഭൂമി പുരയിടമാക്കി തരം മാറ്റുന്നതിനുള്ള 2,306 അപേക്ഷകളും തീർപ്പാക്കി. ​100 ദിന കർമപദ്ധതിയുടെ ഭാഗമായി 1845 ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളും വിതരണം ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388933/kannur-clears-3214-land-conversion-applications-100-day-action-plan)