---
title: "വീണ ജോർജിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസ്; പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി"
english_title: "Kannur Veena George KSU Workers Attack Attempt Case Pariyaram Medical College Doctors Statement Recorded"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388988/veena-george-attack-attempt-case-pariyaram-medical-college-doctors-statement-sit-no-visible-injury"
published_at: "2026-10-27T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae07249c3b88_1000242734.jpg"
keywords: ["Veena George Attack Case", "SIT Doctors Statement", "Pariyaram Medical College"]
---

# വീണ ജോർജിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസ്; പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി

> **Lead Summary:** **കണ്ണൂർ: **വീണ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി. വീണ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർമാർ മൊഴി നൽകിയതായാണ് വിവരം. വീണ ജോർജിനെ ചികിത്സിച്ച മെഡിക്കൽ രേഖകളും എസ്‌ഐടി ശേഖരിച്ചു.

## Article Content

**കണ്ണൂർ: **വീണ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി. വീണ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർമാർ മൊഴി നൽകിയതായാണ് വിവരം. വീണ ജോർജിനെ ചികിത്സിച്ച മെഡിക്കൽ രേഖകളും എസ്‌ഐടി ശേഖരിച്ചു.

വീണ ജോർജിന്റെ ചികിത്സക്കായി അന്ന് രൂപീകരിച്ച 13 അംഗ മെഡിക്കൽ ബോർഡിലെ ഡോക്ടർമാരിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തത്. അന്നത്തെ സൂപ്രണ്ട് ഡോ കെ സുദീപ് ഉൾപ്പടെ സ്ഥലം മാറിപ്പോയ ഡോക്ടർമാരെ ഫോണിൽ വിളിച്ചും വിവരങ്ങൾ തേടി.

പുറത്ത് കാണത്തക്ക പരുക്ക് വീണ ജോർജിന് ഉണ്ടായിരുന്നില്ലെന്നാണ് ഡോക്ടർമാരുടെ മൊഴി. എന്നാൽ, കഴുത്തിൽ നീർക്കെട്ടും, രണ്ടു നാഡികൾ തള്ളിയ നിലയിലും കണ്ടതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ തുടർപരിശോധനകൾ നടത്തി. വീട്ടിൽ പോകണമെന്ന് വീണ ജോർജ് ആവശ്യപ്പെട്ടതിനാലാണ് മെഡിക്കൽ ബോർഡ് ഓൺലൈനായി ചേർന്ന് ഡിസ്ചാർജ് ചെയ്തത്.

രക്തസമ്മർദ്ദവും ശരീരവേദനയും കുറഞ്ഞതിനാലും എംആർഐ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുമാണ് ഇത്. അന്നത്തെ മെഡിക്കൽ കോളജ് രേഖകളും അന്വേഷണ സംഘം ശേഖരിച്ചു.

മന്ത്രിയായിരിക്കെ ഫെബ്രുവരി 25നാണ് കണ്ണൂരിൽ വീണയ്ക്ക് നേരെ പ്രതിഷേധമുണ്ടായത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് രാത്രി പരിയാരത്തേക്ക് മാറ്റിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388988/veena-george-attack-attempt-case-pariyaram-medical-college-doctors-statement-sit-no-visible-injury)