---
title: "പേരാവൂർ ഗ്രാമപഞ്ചായത്ത് വയോജന മെഡിക്കൽ ക്യാമ്പും ഉപകരണ വിതരണവും സംഘടിപ്പിച്ചു"
english_title: "Peravoor Grama Panchayat Organizes Elderly Medical Camp And Equipment Distribution"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389054/peravoor-grama-panchayat-organizes-elderly-medical-camp-and-equipment-distribution"
published_at: "2026-10-28T05:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae141a20ab5d_1000367341.jpg"
keywords: ["Peravoor Panchayat", "Medical Camp", "Kannur"]
---

# പേരാവൂർ ഗ്രാമപഞ്ചായത്ത് വയോജന മെഡിക്കൽ ക്യാമ്പും ഉപകരണ വിതരണവും സംഘടിപ്പിച്ചു

> **Lead Summary:** **പേരാവൂർ**: പേരാവൂർ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്കായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും സഹായ ഉപകരണ വിതരണവും നടന്നു.

## Article Content

**പേരാവൂർ**: പേരാവൂർ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്കായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും സഹായ ഉപകരണ വിതരണവും നടന്നു.

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ ഡോക്ടർമാരുടെ നിർദ്ദേശാനുസരണം അർഹരായ ഗുണഭോക്താക്കൾക്ക് ശ്രവണ സഹായികൾ, വാക്കറുകൾ, വീൽചെയറുകൾ എന്നിവ വിതരണം ചെയ്തു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബ ഗോപിനാഥ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ എം.പി. ആശ, ബ്ലോക്ക് പഞ്ചായത്ത് അംഗം നൂർദ്ദീൻ മുള്ളേരിക്കൽ, പഞ്ചായത്ത് അംഗങ്ങളായ രാധിക ജോസ്, ഷാനി ശശീന്ദ്രൻ, ബേബി സോജ, ഡോ. രാജേഷ്, ഡോ. മനോജ്, ഓഡിയോളജിസ്റ്റ് അഭിരാം തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389054/peravoor-grama-panchayat-organizes-elderly-medical-camp-and-equipment-distribution)