---
title: "പേരാവൂർ ഗവ. ഐ.ടി.ഐ.യിൽ വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും ഉപഹാര സമർപ്പണവും നടത്തി"
english_title: "Peravoor Govt ITI certificate Distribution For All India Trade Test Winners"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389081/peravoor-govt-iti-certificate-distribution-for-all-india-trade-test-winners"
published_at: "2026-10-28T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1727286570_1000367666.jpg"
keywords: ["Peravoor ITI", "All India Trade Test", "Kannur"]
---

# പേരാവൂർ ഗവ. ഐ.ടി.ഐ.യിൽ വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും ഉപഹാര സമർപ്പണവും നടത്തി

> **Lead Summary:** **പേരാവൂർ**: ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റിൽ ഉന്നതവിജയം നേടിയ ട്രെയിനികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഉപഹാര സമർപ്പണവും പേരാവൂർ ഗവ ഐടിഐ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ചടങ്ങിന്റെ ഉദ്ഘാടനം മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജാഫർ നല്ലൂർ നിർവഹിച്ചു.

## Article Content

**പേരാവൂർ**: ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റിൽ ഉന്നതവിജയം നേടിയ ട്രെയിനികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഉപഹാര സമർപ്പണവും പേരാവൂർ ഗവ ഐടിഐ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ചടങ്ങിന്റെ ഉദ്ഘാടനം മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജാഫർ നല്ലൂർ നിർവഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീതാ ദിനേശൻ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഉന്നതവിജയം നേടിയ പി.ജി ആദർശ്, പി.ശ്രീരാഗ്, എൻ.കെ അഞ്ജിത്, സി.പി മനോജ്, അജയ് ബിജു, കെ.നിഖിൽ, കെ.ആദികൃഷ്ണ തുടങ്ങിയ വിദ്യാർത്ഥികളെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

ചടങ്ങിൽ പഞ്ചായത്ത് അംഗം എ.കെ റഷീദ്, ഐടിഐ പ്രിൻസിപ്പാൾ വി. രാജേഷ്, ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ മുരളി, ഷിനോജ്, ജൂനിയർ സൂപ്രണ്ട് ജി. ഉമേഷ്, ശിവദത്ത്, സ്റ്റാഫ് സെക്രട്ടറി അനീഷ് വയലാങ്കര തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389081/peravoor-govt-iti-certificate-distribution-for-all-india-trade-test-winners)