---
title: "എം ആർ എസിൽ ഒഴിവ്"
english_title: "Kannur Govt Model Residential School MRS Vacancy Honorarium"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389103/kannur-govt-model-residential-school-mrs-vacancy-honorarium"
published_at: "2026-10-28T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae18850340da_images_(22).jpeg"
keywords: ["MRS Pattuvam", "Teacher Vacancy", "Kannur"]
---

# എം ആർ എസിൽ ഒഴിവ്

> **Lead Summary:** **കണ്ണൂർ**: ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളെ ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ ഭാഷാ വിഷയങ്ങളിൽ എഴുത്തും വായനയും കണക്കിന്റെ അടിസ്ഥാനവും താമസിച്ച് പഠിപ്പിക്കുന്നതിന് താൽപര്യമുള്ള യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

**കണ്ണൂർ**: ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളെ ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ ഭാഷാ വിഷയങ്ങളിൽ എഴുത്തും വായനയും കണക്കിന്റെ അടിസ്ഥാനവും താമസിച്ച് പഠിപ്പിക്കുന്നതിന് താൽപര്യമുള്ള യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ മേൽ വിഷയങ്ങളിലെ അടിസ്ഥാന കാര്യങ്ങൾ പഠിപ്പിക്കുന്നതിന് താൽപര്യമുള്ളവരും അതാത് വിഷയങ്ങളിൽ ബിരുദവും ബി.എഡും ഉള്ളവരുമാകണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 18,000 രൂപ ഹോണറേറിയം ലഭിക്കും.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 30 ഉച്ചയ്ക്ക് 2 മണി. വിലാസം: സീനിയർ സൂപ്രണ്ട്, എംആർഎസ്, പട്ടുവം, കയ്യംതടം, അരിയിൽ പി.ഒ, കണ്ണൂർ - 670143.

ഫോൺ: 9496846525, 0460-2996794, 9605420629

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389103/kannur-govt-model-residential-school-mrs-vacancy-honorarium)