---
title: "നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം: സുഹൈൽ ഉൾപ്പെടെ നാല് പ്രതികൾക്കും ജാമ്യമില്ല"
english_title: "Nedumbassery Mini Cooper Accident Bail Denied For Suhail Sajeev And Three Others"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389121/nedumbassery-mini-cooper-accident-bail-denied-for-suhail-sajeev-and-three-others"
published_at: "2026-10-28T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae19949bf108_1000368036.jpg"
keywords: ["Nedumbassery Accident", "Mini Cooper", "Kochi"]
---

# നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം: സുഹൈൽ ഉൾപ്പെടെ നാല് പ്രതികൾക്കും ജാമ്യമില്ല

> **Lead Summary:** **കൊച്ചി**: നെടുമ്പാശ്ശേരി മിനികൂപ്പർ അപകടക്കേസിൽ സുഹൈൽ സജീവ് ഉൾപ്പെടെയുള്ള നാല് പ്രതികൾക്കും ജാമ്യമില്ല. നാലുപേരുടെയും ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളി.

## Article Content

**കൊച്ചി**: നെടുമ്പാശ്ശേരി മിനികൂപ്പർ അപകടക്കേസിൽ സുഹൈൽ സജീവ് ഉൾപ്പെടെയുള്ള നാല് പ്രതികൾക്കും ജാമ്യമില്ല. നാലുപേരുടെയും ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളി.

കസ്റ്റഡി കാലാവധി പൂർത്തിയായെന്നും ഇനിയും കസ്റ്റഡിയിൽ വെക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നുമായിരുന്നു പ്രതിഭാഗം വാദം. എന്നാൽ സുഹൈൽ അമിത വേഗതയിലാണ് വാഹനമോടിച്ചതെന്നും അമിതമായി മദ്യപിച്ചിരുന്നുവെന്നും ഇപ്പോൾ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു.

മൂന്ന് ചെറുപ്പക്കാരുടെ ജീവനെടുത്ത ഈ അപകടമുണ്ടാക്കിയത് സുഹൈലാണെന്ന് പറയുന്ന സുഹൃത്തിന്റെ ശബ്ദ സന്ദേശം ഉൾപ്പെടെ കോടതിക്ക് മുന്നിലെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389121/nedumbassery-mini-cooper-accident-bail-denied-for-suhail-sajeev-and-three-others)