---
title: "കൊട്ടിയൂരിൽ നിന്ന് തലശ്ശേരിയിലേക്ക് പോയ സ്വകാര്യ ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം"
english_title: "Private Bus And Mini Lorry Collision Accident On Kottiyoor Thalassery Route"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389132/private-bus-and-mini-lorry-collision-accident-on-kottiyoor-thalassery-route"
published_at: "2026-10-28T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1a28a66736_1000368094.jpg"
keywords: ["Kannavam", "Edayar", "Accident"]
---

# കൊട്ടിയൂരിൽ നിന്ന് തലശ്ശേരിയിലേക്ക് പോയ സ്വകാര്യ ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** **കണ്ണവം** : ഇന്ന് രാവിലെ 9.15 ഓടെ ആയിരുന്നു അപകടം. കൊട്ടിയൂരിൽ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിർ ദിശയിൽ വന്ന മിനി ലോറിയും ഇടിച്ചാണ് അപകടമുണ്ടായത്.

## Article Content

**കണ്ണവം** : ഇന്ന് രാവിലെ 9.15 ഓടെ ആയിരുന്നു അപകടം. കൊട്ടിയൂരിൽ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിർ ദിശയിൽ വന്ന മിനി ലോറിയും ഇടിച്ചാണ് അപകടമുണ്ടായത്.

മിനി ലോറിയുടെ ബ്രേക്ക് തകരാറായതിനെ തുടർന്ന് ലോറിയുടെ പിൻവശം ബസിന്റെ മുൻവശത്ത് ഇടിക്കുകയായിരുന്നു. ബസിന്റെ മുൻവശത്തെ ഗ്ലാസ് പൂർണ്ണമായും തകർന്നു. ബസിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389132/private-bus-and-mini-lorry-collision-accident-on-kottiyoor-thalassery-route)