---
title: "അരിയിൽ ഷുക്കൂർ വധക്കേസ്: സിബിഐ കോടതി വിധി പറയുക നവംബർ 12ന്; ടിവി രാജേഷും പി ജയരാജനും ഉൾപ്പെടെ പ്രതികൾ"
english_title: "Kochi Much Uproar Created Ariyil Shukoor Murder Case Verdict November 12 Ernakulam Special CBI Court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389151/ariyil-shukoor-murder-case-cbi-court-verdict-november-12-p-jayarajan-tv-rajesh-accused-82-witnesses"
published_at: "2026-10-28T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1bb2224a46_1000242839.jpg"
keywords: ["Ariyil Shukoor Murder Case", "CBI Court Verdict November 12", "P Jayarajan TV Rajesh Accused", "Ernakulam Special CBI Court"]
---

# അരിയിൽ ഷുക്കൂർ വധക്കേസ്: സിബിഐ കോടതി വിധി പറയുക നവംബർ 12ന്; ടിവി രാജേഷും പി ജയരാജനും ഉൾപ്പെടെ പ്രതികൾ

> **Lead Summary:** **കൊച്ചി: **ഏറെ കോളിളക്കം സൃഷ്ടിച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി നവംബർ 12ന്. എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക. പ്രതിപട്ടികയിലുള്ള സിപിഐഎം നേതാക്കളായ പി ജയരാജൻ, ടി വി രാജേഷ് എന്നിവർക്കെതിരെ പോലീസിൽ മൊഴി നൽകിയവർ സിബിഐ കോടതിയിൽ എത്തിയില്ല.

## Article Content

**കൊച്ചി: **ഏറെ കോളിളക്കം സൃഷ്ടിച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി നവംബർ 12ന്. എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക. പ്രതിപട്ടികയിലുള്ള സിപിഐഎം നേതാക്കളായ പി ജയരാജൻ, ടി വി രാജേഷ് എന്നിവർക്കെതിരെ പോലീസിൽ മൊഴി നൽകിയവർ സിബിഐ കോടതിയിൽ എത്തിയില്ല.

2012 ഫെബ്രുവരി 20നാണ് എംഎസ്എഫ് പ്രാദേശിക നേതാവായിരുന്ന അരിയിൽ സ്വദേശി ഷുക്കൂർ കൊല്ലപ്പെടുന്നത്. അന്നത്തെ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ വാഹന വ്യൂഹത്തിന് നേരെ കല്ലെറിഞ്ഞു എന്ന് ആരോപിച്ച് തടങ്കലിൽ ബന്ദിയാക്കി കൊലപ്പെടുത്തി എന്നതിന് കേസെടുത്തു.

18 സിപിഐഎം പ്രവർത്തകരെ ആദ്യഘട്ടത്തിൽ പ്രതിചേർത്തു. പിന്നീട് പി ജയരാജനും ടിവി രാജേഷിനെയും ചോദ്യം ചെയ്തു. തുടർന്ന് പി ജയരാജൻ അറസ്റ്റിൽ. പ്രതിയായിരുന്ന ടിവി രാജേഷ് കോടതിയിൽ കീഴടങ്ങി. ഇവർ 32, 33 പ്രതികളാണ്.

കേസിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുന്നത് 2016 ഫെബ്രുവരി എട്ടിനാണ്. ഷുക്കൂറിന്റെ അമ്മയുടെ ഹർജിയിലായിരുന്നു നടപടി. തുടർന്ന് പി ജയരാജനും ടിവി രാജേഷിനും എതിരെ കൊലകുറ്റം, ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചു.

82 സാക്ഷികളെ വിസ്തരിച്ചു. ദീർഘകാലത്തെ വിചാരണയ്ക്ക് ശേഷമാണ് നവംബർ 12ന് പ്രത്യേക സിബിഐ കോടതി വിധി പറയുന്നത്.

രാഷ്ട്രീയമായും സാമൂഹികമായും ഏറെ ചർച്ച ചെയ്യപ്പെട്ട അരിയിൽ ഷുക്കൂർ വധക്കേസിൽ കോടതിവിധി വരുമ്പോൾ സിബിഐ മുന്നോട്ടുവയ്ക്കുന്ന ഗൂഢാലോചന കുറ്റം എത്രത്തോളം തെളിയിക്കപ്പെടും എന്നത് നിർണായകമാണ്.

കാരണം സാക്ഷികളായി മൊഴി നൽകേണ്ട പലരും വിദേശത്തായതിനാൽ കോടതിയിൽ എത്തിച്ചേർന്നിരുന്നില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389151/ariyil-shukoor-murder-case-cbi-court-verdict-november-12-p-jayarajan-tv-rajesh-accused-82-witnesses)