---
title: "തലക്കാണി ഗവ.യു.പി.സ്കൂളിൽ ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം ചെയ്തു"
english_title: "Thalakkani Govt UP School Creative Corner Inaugurated Children Study Along Job Skill Ensuring Project"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389155/thalakkani-govt-up-school-creative-corner-inauguration-sicily-kannanthanam-bindu-sibi-samagra-shiksha-kerala-cusat"
published_at: "2026-10-28T15:06:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1c29da6615_1000242861.jpg"
keywords: ["Thalakkani Govt UP School", "Creative Corner", "Samagra Shiksha"]
---

# തലക്കാണി ഗവ.യു.പി.സ്കൂളിൽ ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കൊട്ടിയൂർ : **തലക്കാണി ഗവ.യു.പി.സ്കൂളിൽ ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് പഠനത്തോടൊപ്പം തൊഴിൽ വൈദഗ്ധ്യം ഉറപ്പുവരുത്തുന്നതാണ് പദ്ധതി.

## Article Content

**കൊട്ടിയൂർ : **തലക്കാണി ഗവ.യു.പി.സ്കൂളിൽ ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് പഠനത്തോടൊപ്പം തൊഴിൽ വൈദഗ്ധ്യം ഉറപ്പുവരുത്തുന്നതാണ് പദ്ധതി.

സമഗ്ര ശിക്ഷ കേരളയും കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയും ചേർന്നാണ് നടപ്പാക്കുന്നത്. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിസിലി കണ്ണന്താനം ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സിബി അധ്യക്ഷയായി. എസ് എസ് കെ ജില്ലാ പ്രോഗ്രാം കോഡിനേറ്റർ ഷാഷിം എം.സി പദ്ധതി വിശദീകരണം നടത്തി.

വാർഡ് മെമ്പർ ജിൻസി തോമസ്, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ഷാജി ടി വി, ബി.പി.സി കുര്യൻ സി.വി, പി ടി എ പ്രസിഡണ്ട് ഷിജു എം.ജി, എസ് എം സി ചെയർമാൻ ജിം മാത്യു, ജോളി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക വിജയലക്ഷ്മി പി.കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷിന്റോ കെ.സി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389155/thalakkani-govt-up-school-creative-corner-inauguration-sicily-kannanthanam-bindu-sibi-samagra-shiksha-kerala-cusat)