---
title: "പാപ്പിനിശ്ശേരിയിൽ ഹരിതകർമസേനയുടെ 'ഹരിത രുചി' ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു"
english_title: "Papinissery Haritha Karma Sena Haritha Ruchi Food Fest Organized At Chunkam Happiness Park"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389224/papinissery-haritha-karma-sena-haritha-ruchi-food-fest-organized-at-chunkam-happiness-park"
published_at: "2026-10-29T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2bb311619e_1000369224.jpg"
keywords: ["Papinissery", "Food Fest", "Haritha Karma Sena"]
---

# പാപ്പിനിശ്ശേരിയിൽ ഹരിതകർമസേനയുടെ 'ഹരിത രുചി' ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

> **Lead Summary:** **പാപ്പിനിശ്ശേരി**: പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഹരിതകർമസേനയുടെ ആഭിമുഖ്യത്തിൽ 'ഹരിത രുചി' ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ചുങ്കം ഹാപ്പിനസ് പാർക്കിൽ നടന്ന മേള പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.ടി. ചന്ദ്രമതി അധ്യക്ഷയായി.

## Article Content

**പാപ്പിനിശ്ശേരി**: പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഹരിതകർമസേനയുടെ ആഭിമുഖ്യത്തിൽ 'ഹരിത രുചി' ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ചുങ്കം ഹാപ്പിനസ് പാർക്കിൽ നടന്ന മേള പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.ടി. ചന്ദ്രമതി അധ്യക്ഷയായി.

ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങൾ തയ്യാറാക്കിയ വിവിധ നാടൻ വിഭവങ്ങളും പലഹാരങ്ങളുമാണ് മേളയിൽ ഒരുക്കിയത്. ചിക്കൻ കറി, ബീഫ് കറി, കപ്പ, മത്തി കറി, കായ്അട, കിളിക്കൂട്, പഴംപൊരി, മുട്ട റോസ്റ്റ് തുടങ്ങിയ വിഭവങ്ങൾക്കൊപ്പം ജ്യൂസ്, ഉപ്പിലിട്ടത്, ചായ, കാപ്പി എന്നിവയും ലഭ്യമായിരുന്നു.

വൈകിട്ട് മൂന്നുമുതൽ ഏഴുവരെയായിരുന്നു മേള. തുടർന്ന് പുരോഗമന കലാസംഘത്തിന്റെ 'ഏവർക്കും പാടാം' സംഗീത പരിപാടിയും അരങ്ങേറി. എല്ലാ മാസവും കുറഞ്ഞത് ഒരു ഫുഡ് ഫെസ്റ്റെങ്കിലും സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം. ബാലകൃഷ്ണൻ, പി.വി. അജിത, പി.കെ. ശശിധരൻ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബാലചന്ദ്രൻ, സലാം, എ.വി. സത്യൻ, കെ.എസ്. സോമശേഖരൻ, വി.ഇ.ഒ കെ.കെ. കവിത, ഹരിതകർമസേന കൺസോർഷ്യം സെക്രട്ടറി ദീപ, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ കെ.വി. സുനിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389224/papinissery-haritha-karma-sena-haritha-ruchi-food-fest-organized-at-chunkam-happiness-park)